എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ച സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിലെ സിഐ ആർ എസ് ആദർശിനെതിരെയാണ് നടപടി. കോപ്പിയടി സ്ഥിരീകരിച്ച് പരീക്ഷ സ്ക്വാഡ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് നടപടി.
ലോ അക്കാഡമി ലോ കോളജിൽ പബ്ലിക് ഇന്റർനാഷണൽ വിഷയത്തിന്റെ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. ഇത് സർവകലാശാല സ്ക്വാഡ് പിടികൂടുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ സർവകലാശാല സ്ക്വാഡിനോടും പൊലീസ് ട്രെയിംഗ് കോളജ് പ്രിൻസിപ്പലിനോടും ഡിജിപി അനിൽകാന്ത് റിപ്പോർട്ട് തേടി.
ഇരുവിഭാഗവും കോപ്പി അടി സ്ഥിരീകരിച്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് സിഐ ആദർശിനെതിരെ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
English summary;Cheating in LLB exam; Suspension for SI
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.