28 April 2024, Sunday

Related news

April 18, 2024
March 26, 2024
January 25, 2024
November 26, 2023
October 27, 2023
September 27, 2023
September 23, 2023
September 22, 2023
August 5, 2023
August 2, 2023

പീഡനകേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍

Janayugom Webdesk
തൊടുപുഴ/വണ്ടിപ്പെരിയാര്‍
September 27, 2023 8:39 am

രാജസ്ഥാൻ സ്വദേശിനിയായ 35 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പീരുമേട് ഡിവൈഎസ്പിക്കെതിരെ നടപടി. ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷമാണ് തീരുമാനം. 

കഴിഞ്ഞ മെയ് 8നാണ് രാജസ്ഥാൻ സ്വദേശിയായ യുവതി കുമളിയിൽ വച്ച് പീഡനത്തിന് ഇരയാകുന്നത്. കട്ടപ്പനയിൽ വസ്തു വ്യാപാരം നടത്തുന്ന രണ്ട് പേർ സമൂഹമാധ്യമങ്ങളിൽ വഴി പരിചയപ്പെട്ട യുവതിയെ കുമളിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണം കവർന്നു. ഇതേ തുടർന്നാണ് പാലാ സ്വദേശി മാത്യൂസ് ജോസഫ് കുമളി ചെങ്കര സ്വദേശി സക്കീർ മോൻ എന്നിവർക്കെതിരെ യുവതി പരാതി നൽകുന്നത്. 

തുടർന്ന് പൊലീസ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഡിവൈഎസ്പിയുടെ ഇടപെടലിനെ തുടർന്ന് അറസ്റ്റ് ചെയ്യാനായില്ല എന്നാണ് അന്വേഷണ റിപ്പോർട്ട്. ഇത് പ്രതികൾക്ക് ഡല്‍ഹിയിലേക്ക് രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും അവസരം നൽകി. ജൂൺ 15ന് ദില്ലിയിൽ വെച്ച് പ്രതികൾ അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്പി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന വിവരം അറിയുന്നത്. ഇതേ തുടർന്നായിരുന്നു അന്വേഷണം. അന്ന് കേസ് അന്വേഷിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി.
സംഭവത്തിൽ കൂടുതല്‍ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Sus­pen­sion of DySP who helped the accused in the rape case to escape

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.