20 September 2024, Friday
KSFE Galaxy Chits Banner 2

കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: ആറ് തൊഴിലാളികള്‍ മ രിച്ചു

Janayugom Webdesk
അ​ഹ​മ്മ​ദാ​ബാ​ദ്
April 11, 2022 11:26 am

ഗു​ജ​റാ​ത്തി​ലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. ഗുജറാത്തിലെ ബ​റൂ​ച്ചി​ലുള്ള കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂന്ന് മണിയ്ക്കാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരങ്ങള്‍. ബ​റൂ​ച്ച് ജി​ല്ല​യി​ലെ ദ​ഹേ​ജ് വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലെ ഓ​ർ​ഗാ​നി​ക് കെ​മി​ക്ക​ൽ ക​മ്പ​നി ഫാ​ക്ട​റി​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് മാ​സത്തിലും പൊട്ടിത്തെറിയുണ്ടായിരുന്നു.

Eng­lish Sum­ma­ry: Chem­i­cal fac­to­ry explo­sion kills six workers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.