25 April 2025, Friday
KSFE Galaxy Chits Banner 2

ഗണിതം ഇനി ഉല്ലാസകരം; ഉല്ലാസഗണിതം പദ്ധതിയുമായി ചെങ്ങന്നൂർ ബി ആർ സി

Janayugom Webdesk
ചെങ്ങന്നൂർ
January 16, 2022 12:03 pm

സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർസി യുടെ നേതൃത്വത്തിൽ ഉല്ലാസഗണിതം പദ്ധതിയ്ക്ക് ഉപജില്ലയിൽ തുടക്കമായി. കോവിഡ് വ്യാപനത്തെത്തുടർന്ന് സ്കൂൾ അന്തരീക്ഷത്തിലെ പഠനം പൂർണമായും യാഥാർഥ്യമാകാത്ത സാഹചര്യത്തിൽ പഠനപ്രവർത്തനങ്ങൾ ഏറ്റവും ആസ്വാദ്യകരമായി കുട്ടികളിലേക്ക് എത്തിക്കുന്നതിന് നൂതന ആശയങ്ങളുമായി സമഗ്രശിക്ഷാ കേരളം മുന്നോട്ട് വരുന്നു. കളികളിലൂടെയും ദൃശ്യപാഠങ്ങളിലൂടെയും ഗണിതാശയങ്ങൾ എളുപ്പത്തിൽ സ്വായത്തമാക്കുവാൻ തയ്യാറാക്കിയിരിക്കുന്ന പ്രവർത്തനപദ്ധതിയാണ് ഉല്ലാസഗണിതം. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂളിലും വീട്ടിലും ഇരുന്ന് ചെയ്യാവുന്ന പ്രവർത്തനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനാവശ്യമായ പഠനോപകരണങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുകയും തുടർപ്രവർത്തനങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് അധ്യാപകരെയും രക്ഷകർത്താക്കളെയും ഒരു പോലെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഒന്നാം ക്ലാസ്സിലെ അധ്യാപകർക്കുള്ള ഏകദിന പരിശീലനം ബി ആർ സി ഹാളിൽ സംഘടിപ്പിച്ചു. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. എം ജി ശ്രീകുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ. ജി കൃഷ്ണകുമാർ, ബി ആർ സി ട്രെയിനർമാരായ. കെ ബൈജു, പ്രവീൺ വി നായർ, ഉല്ലാസഗണിതം എസ് ആർ ജി അംഗങ്ങളായ. സജീഷ് ജി, ശ്രീഹരി ജി, പേരിശ്ശേരി ഗവ. യു പി സ്കൂൾ പ്രഥമാധ്യാപകൻ ജോൺ ജേക്കബ് എന്നിവർ സംസാരിച്ചു.

Eng­lish sum­ma­ry; chen­gan­nur brc with fun math­e­mat­ics project
You may also lik this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.