10 May 2024, Friday

ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ കെയര്‍ സെന്ററുകളുമായി ബി ആര്‍ സി ചെങ്ങന്നൂര്‍

Janayugom Webdesk
ചെങ്ങന്നൂര്‍
January 13, 2022 11:13 am

ഗ്രശിക്ഷാ കേരളം ചെങ്ങന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ അധിക പിന്തുണ ആവശ്യമുള്ള ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നു. പദ്ധതിയുടെ സബ്ജില്ലാതല ഉദ്ഘാടനം പെണ്ണുക്കര ഗവ. യു പി സ്‌കൂളില്‍ ആല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്കെആര്‍ മുരളീധരന്‍ പിള്ള നിര്‍വഹിച്ചു. ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസത്തിലൂടെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി പഠനപ്രവര്‍ത്തനങ്ങളുടെ അനുരൂപീകരണത്തിലൂടെ ഭിന്നശേഷി വിഭാഗം കുട്ടികളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. എന്നാല്‍ അക്കാദമിക പിന്തുണയോടൊപ്പം വ്യക്തിഗതമായ അധിക പിന്തുണാസംവിധാനം എന്ന നിലയിലാണ് എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും സ്‌പെഷ്യല്‍ കെയര്‍സെന്ററുകള്‍ ആരംഭിക്കുന്നത്. ഓരോ കുട്ടിയുടെയും വൈകല്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള പഠനോപകരണങ്ങള്‍ ഉപയോഗിച്ച് പരിശീലനം നല്‍കുന്നു. നിലവില്‍ ഓട്ടിസം സെന്റര്‍ കേന്ദ്രീകരിച്ച് നല്‍കുന്ന വിവിധ തെറാപ്പി സേവനങ്ങളും എല്ലാ പ്രദേശത്തെയും കുട്ടികളിലേക്ക് എത്തിക്കുന്നതിന് സ്‌പെഷ്യല്‍ കെയര്‍ സെന്ററുകള്‍ സഹായകരമാകും. ഭിന്നശേഷി വിഭാഗം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം, നൈപുണിവികസന പരിപാടികള്‍, തൊഴില്‍ പരിശീലനം എന്നിവയ്ക്കും സ്‌പെഷ്യല്‍കെയര്‍ സെന്ററുകള്‍ നേതൃത്വം നല്‍കും. ആല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍, സജികുമാര്‍ വി എന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബി ആര്‍ സി ട്രെയിനര്‍. പ്രവീണ്‍ വി നായര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍. ജി കൃഷ്ണകുമാര്‍, എസ് എം സി ചെയര്‍പേഴ്‌സണ്‍. സീമ ശ്രീകുമാര്‍, ബി ആര്‍ സി ട്രെയിനര്‍. ബൈജു കെ, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ഹരിഗോവിന്ദ് വി, പെണ്ണുക്കര ഗവ. യു പി സ്‌കൂള്‍ പ്രഥമാധ്യാപിക. പി എസ് ശ്രീകുമാരി എന്നിവര്‍ സംസാരിച്ചു.

Eng­lish sum­ma­ry; brc chen­gan­nur with spe­cial care centers

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.