സംസ്ഥാന വില്ലേജ്തല ജനകീയ വികസനതല സമിതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. ഇതിന്റെ ഭാഗമായി നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ ഉടുമ്പൻചോല താലൂക്ക് തഹസീൽദാർ ചേമ്പറിൽ നടന്ന കൽകൂന്തൽ, പാറത്തോട് എന്നി വില്ലേജുകളുടെ സംയുക്ത യോഗം ചേർന്നു. പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രവർത്തനങ്ങൾക്ക് പരിഹാരം കാണുന്നതിനും പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമാക്കുന്നതിനായാണ് വില്ലേജ്തല ജനകീയ സമിതികൾ രൂപികരിച്ചിരിക്കുന്നത്.
എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് വില്ലേജ് ജനകിയ സമതി യോഗം അതാത് വില്ലേജ് ഓഫീസുകളിൽ ചേരും. വില്ലേജ് ഓഫീസർ കൺവീനറായിട്ടുള്ള സമിതി യോഗത്തിൽ വില്ലേജിന്റെ പരിധിയിൽ വരുന്ന എംഎൽഎ അല്ലെങ്കിൽ പ്രതിനിധി, വില്ലേജ് ഓഫീസ് ഇരിക്കുന്ന വാർഡിലെ ജില്ലാ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, മുൻസിപ്പൽ ചെയർമാൻ, കോർപ്പറേഷൻ മേയർ, നീയമസഭയിൽ പ്രാതിനിത്യമുള്ള രാഷ്ടിയ പാർട്ടി പ്രതിനിധികൾ, സർക്കാർ നിർദ്ദേശിക്കുന്ന ഒരു വനിത, പട്ടികജാതി-പട്ടിക വർഗ്ഗ അംഗം എന്നിവരാണ് ജനകീയ സമിതിയിലെ അംഗങ്ങൾ.
ഉടുമ്പൻചോല തഹസീൽദാർ നിജു കുര്യൻ, പാറത്തോട് വില്ലേജ് ഓഫീസർ ടി. എ പ്രദീപ്, കൽകുന്തൽ വില്ലേജ് ഓഫീസർ കെ. കെ രാധിക വിവിധ രാഷ്ടിയ കക്ഷിയംഗങ്ങളായ സിബി എബ്രഹാം, സോജൻ ജോസ്, പി കെ തങ്കപ്പൻ, ജയിംസ് പനച്ചിക്കൽ, ജോയി കണിയാംപറമ്പിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സഹദേവൻ, വിജിമോൾ വിജയൻ, ഷിഹാബുദ്ദീൻ ഈട്ടിക്കൽ, ജോജി ഇടപ്പള്ളികുന്നേൽ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
english summary; Chief Minister Pinarayi Vijayan inaugurated the State Village Level People’s Development Level Committee online
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.