ചികിത്സയ്ക്കും വിദേശ സന്ദര്‍ശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് മടങ്ങിയെത്തി. പുലർച്ചെയോടെയാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് വിമാനമിറങ്ങിയത്. മൂന്നാഴ്ചയായി അമേരിക്ക, യുഎഇ സന്ദര്‍ശനങ്ങളിലായിരുന്നു മുഖ്യമന്ത്രി. ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി അമേരിക്കയിലേക്കു പോയത്. ചികിത്സയ്ക്കു ശേഷം 29 ന് മുഖ്യമന്ത്രി യുഎഇയിൽ എത്തിയിരുന്നു. അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം നാട്ടിലേക്കുള്ള യാത്രയിൽ മാറ്റംവരുത്തിയാണ് മുഖ്യമന്ത്രി ജനുവരി 29 ന് ദുബായിലെത്തിയത്. എട്ടു ദിവസത്തെ സന്ദർശനത്തിൽ മുഖ്യമന്ത്രി യുഎഇയിലെ ഭരണാധികാരികളുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ വൈകുന്നേരം നോർക്ക റൂട്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുത്ത ശേഷം രാത്രിയുള്ള വിമാനത്തിലാണ് മുഖ്യ മന്ത്രി കേരളത്തിലേക്കു തിരിച്ചത്. രണ്ടാം തവണ അധികാരമേറ്റശേഷം ആദ്യമായാണ് അദ്ദേഹം യുഎഇ സന്ദർശനത്തിനായി പോയത്. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു.
English Summary: Chief Minister Pinarayi Vijayan returned to Kerala
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.