7 January 2026, Wednesday

Related news

December 20, 2025
December 19, 2025
December 11, 2025
December 6, 2025
November 2, 2025
October 21, 2025
October 20, 2025
October 18, 2025
October 17, 2025
October 14, 2025

സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് നാളെ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

Janayugom Webdesk
കൊല്ലം
May 22, 2025 4:32 pm

സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രകടന പത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് നടന്ന ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി.പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത കുറച്ചു കാര്യങ്ങൾ മാത്രമാണ് ഇനി ചെയ്യാനുള്ളതെന്നും അടുത്ത വർഷത്തിനുള്ളിൽ മുഴുവനും യാഥാർഥ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ പോഗ്രസ് നാളെ വൈകിട്ട് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ വാർഷികാഘോഷത്തിൽ വൻജന പങ്കാളിത്തമാണ് ഉണ്ടായത്. വാഗ്ദാനങ്ങൾ പാലിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നത് മറ്റ് എവിടെയും ഇല്ല. നമ്മുടെ നാടും ജനങ്ങളും പ്രകടിപ്പിച്ച ഐക്യവും ഒരുമയും അതാണ് അസാധ്യമെന്ന് കരുതിയ പലതും സാധ്യമാക്കുന്നതിലേക്ക് ഇടയാക്കിയത്. കേരളം തകരണം എന്ന് ആഗ്രഹിച്ചവർ നിരാശപ്പെടുന്ന വളർച്ചയാണ് കേരളത്തിന് നേടാനായത്. എന്നാൽ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ടായി. ഏതൊരു സംസ്ഥാനത്തിന്റെ വരുമാനം സംസ്ഥാനത്തിന്റെ മാത്രം വരുമാനം അല്ല. അതിനോടൊപ്പം കേന്ദ്രഗവൺമെൻറ് നൽകുന്ന വിഹിതം ഉണ്ട്. നിര്‍ഭാഗ്യവശാല്‍ നമുക്ക് വലിയ ദുരനുഭവമാണ് ഉണ്ടായത്. 

മാനദണ്ഡങ്ങൾക്ക് അനുസ്മൃദ്ധമായി കേന്ദ്രവിഹിതം ലഭിച്ചില്ല. കടം എടുക്കുന്നതിൽ അർഹതപ്പെട്ടതി കേന്ദ്ര സർക്കാർ നിഷേധിക്കുന്ന നില ഉണ്ടായി. എന്നാൽ ഇതിനെയെല്ലാം അതീ ജീവിക്കുന്നതിൽ നല്ല വിജയം നേടാനായി മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്ത് ദാരിദ്ര്യവും വിലക്കയറ്റവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഐടി മേഖലയില്‍ കേരളം വന്‍ മുന്നേറ്റം ഉണ്ടാക്കി. കേരളം ആധുനിക വിജ്ഞാന കേന്ദ്രമായി മാറുകയാണ്. സര്‍ക്കാരിന്‍റെ വാര്‍ഷികാ ഘോഷപരിപാടികളുടെ തുടക്കത്തില്‍ ചിലര്‍ കരിങ്കൊടി കാണിച്ചു. പരിപാടികളിലെ ജനപങ്കാളിത്തം കണ്ട പ്രതിഷേധക്കാര്‍ കരിങ്കൊടി പ്രതിഷേധം തുടര്‍ന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി 

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.