5 May 2024, Sunday

Related news

April 21, 2024
April 21, 2024
April 20, 2024
April 17, 2024
April 16, 2024
April 16, 2024
April 12, 2024
April 11, 2024
April 9, 2024
April 8, 2024

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പൊലീസ് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 2, 2023 11:13 am

കൊല്ലത്ത് ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുങ്ങിയ ദിവസം കൊണ്ട് പ്രതികളെ പിടികൂടി. നവകേരള സദസിന്‍റെ ഭാഗമായി പാലക്കാട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.സാധാരണ നടക്കാത്ത ഒരു സംഭവമാണ് കേരളത്തില്‍ നടന്നത്. അതില്‍ മികവോടെയാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

അതേസമയം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പലരും പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ തന്നെ തയാറായി. സംസ്ഥാന പൊലീസ് അന്വേഷണമികവും ക്രമസമാധാന പാലനവും രാജ്യത്ത് തന്നെ ശ്രദ്ധേയമാണ്. എകെജി സെൻ്റർ ആക്രമണത്തിൽ പ്രതികളെ പിടിക്കാത്തതിന്നെതിരെ വിമർശനം വന്നു. ഒടുവിൽ യുത്ത് കോൺഗ്രസ് പ്രസിഡൻറിനെ പിടികൂടി. അപ്പോൾ നേരത്തെ പ്രചാരണം നടത്തിയവരൊക്കെ നിശബ്ദത പാലിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം, ഇലന്തൂർ നരബലി, ട്രെയിൻ കത്തിക്കൽ കേസ് എന്നിങ്ങനെ ശ്രമകരമായ എല്ലാ കേസുകളും പൊലീസിന്റെ മികവുകൊണ്ട് തെളിയിക്കാനായി. കൊല്ലത്ത് നടന്ന സംഭവത്തിൽ മാധ്യമങ്ങൾ നല്ല ജാഗ്രതയോടെ പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു

Eng­lish Summary:
Child abduc­tion inci­dent in Oyur: CM says police act­ed sincerely

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.