കോവിഡ് വ്യാപന ഭീതി കുറഞ്ഞതോടെ ചൈനയില്‍ വീണ്ടും ജനജീവിതം സാധാരണം നിലയിലേക്ക്. ഷാങ്‌ഹായില്‍ ഈ ആഴ്ചയാണ് രണ്ട് മാസത്തേക്ക് കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം ബെയ്ജിംഗില്‍ പല ഭാഗങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളും മാളുകളും ജിമ്മുകളും മറ്റ് പൊതുവേദികള്‍ അണുവിമുക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ലോക്ഡൗണിനെ 25 ദശലക്ഷത്തിലധികം വരുന്ന ചൈനീസ് വാണിജ്യ കേന്ദ്രത്തെയും സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. സമ്പദ്‌വ്യവസ്ഥയെ തന്നെ സാരമായി ബാധിച്ച ലോക്ഡൗണില്‍ നിരവധി ഷാങ്‌ഹായ് നിവാസികളാണ് വരുമാന മാര്‍ഗം നഷ്ടപ്പട്ട് ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നത്. മാനസികമായും ജനങ്ങള്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ലോക്ഡൗണ്‍ ബുധനാഴ്ച മുതല്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്.
പ്രധാനപ്പെട്ട നഗരങ്ങളില്‍ ചൈന കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പ്രോട്ടോക്കോളുകള്‍ക്ക് വഴങ്ങാന്‍ തയ്യാറല്ലാതിരുന്ന ജനതയെത്തുടര്‍ന്ന് വൈറസ് ബാധ വ്യാപകമാകുന്നതിന് ഇത് കാരണമായി. ഷാങ്‌ഹായിലെ തൊഴിലിടങ്ങളില്‍ കോവിഡ് പരിശോധനയ്ക്കാവിശ്യമായ ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരും മറ്റ് പൊതു വേദികളില്‍ എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഷാങ്ഹായിലെ ഏറ്റവും വലിയ വിമാനത്താവളവും പ്രധാന സാമ്പത്തിക ജില്ലയും ഉള്ള പുഡോംഗിലേക്കുള്ള ബസ് സര്‍വീസ് തിങ്കളാഴ്ചയോടെ പൂർണ്ണമായും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അധികാരികൾ കോവിഡ് നിയന്ത്രണങ്ങളിൽ സാവധാനം ഇളവ് വരുത്തുകയാണ്. കൂടുതൽ പേര്‍ക്ക് അവരുടെ ഫ്ലാറ്റുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദം ലഭിച്ചു. കൂടാതെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനും അനുവാദം ലഭിച്ചിട്ടുണ്ട്. നഗരത്തിലെ 240 ധനകാര്യ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച മുതൽ വീണ്ടും തുറക്കാം. ഈ മാസം ആദ്യം 864 പുതിയ ധനകാര്യ സ്ഥാപനങ്ങളും പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഇത് ഷാങ്ഹായുടെ ഏകദേശം 1,700 സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നാണ്. ലോക്ഡൗണ്‍ സമയം ഓഫീസുകളിൽ താമസിച്ച് ജോലി ചെയ്ത പതിനായിരത്തിലധികം ബാങ്കർമാരും വ്യാപാരികളും ക്രമേണ വീടുകളിലേക്ക് മടങ്ങി തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.
English Summary: China eases sanctions on covid restrictions
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.