പൊതുമധ്യത്തിൽ രണ്ട് ആഴ്ചയിലേറെയായി പ്രത്യക്ഷപ്പെടാത്ത ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായി അഭ്യൂഹം. ഷാങ്ഫുവിനെ പ്രതിരോധ മന്ത്രിയുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു എന്ന് യുഎസ് അവകാശപ്പെടുന്നതായി ദി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച നടന്ന സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി) യോഗത്തിലും ഷാങ്ഫു പങ്കെടുത്തിരുന്നില്ല.
പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വിശ്വസ്തനായി കണക്കാക്കപ്പെടുന്ന ജനറൽ ലിയെ ഈ മാസം ആദ്യം മുതൽ പൊതുവേദികളിൽ കണ്ടിരുന്നില്ല. സെപ്തംബർ 7, 8 തീയതികളിൽ മുതിർന്ന വിയറ്റ്നാമീസ് പ്രതിരോധ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലും ലീ പങ്കെടുത്തിട്ടില്ല.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ച വിയറ്റ്നാമിൽ നടക്കേണ്ടിയിരുന്ന ചർച്ച ലി റദ്ദാക്കിയിരുന്നു എന്ന് വിയറ്റ്നാം ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈയിൽ ചൈനയുടെ വിദേശകാര്യ മന്ത്രിയായ ചിൻ ഗാങിനെ കാണാതായിരുന്നു. ഇതിനു പിന്നാലെയാണ് ലി ഷാങ്ഫുവിന്റെയും തിരോധാനം. രണ്ട് മാസം മുമ്പ്, രാജ്യത്തിന്റെ ന്യൂക്ലിയർ മിസൈലുകൾക്ക് മേൽനോട്ടം നൽകുന്ന പീപിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്‌സിൽ നിന്ന് രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പ്രസിഡന്റ് ഷി ജിൻപിങ് ഒഴിവാക്കിയിരുന്നു.
English summary; Chinese defense minister reportedly removed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.