24 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
September 13, 2024
September 11, 2024
September 11, 2024
September 10, 2024

ചിന്തന്‍ശിവിര്‍:പാര്‍ലമെന്റററി ബോര്‍ഡ് തിരികെകൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ ശ്രമം

Janayugom Webdesk
ന്യൂഡല്‍ഹി
May 11, 2022 12:24 pm

അടുത്തനടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടസാഹചര്യത്തിലാണ് കോണ്‍ഗ്രസിന്‍റെ ചിന്തന്‍ശിവിര്‍. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്നകോണ്‍ഗ്രസ് . ചിന്തന്‍ ശിവിര്‍ അവരുടെ തിരിച്ചുവരവിനുള്ള അവസാന ശ്രമം കൂടിയായിട്ടാണ് രാഷ്ട്രിയ നിരീക്ഷര്‍ കാണുന്നത്. മുമ്പ് നടപ്പാക്കാന്‍ മടിച്ചിരുന്ന കാര്യങ്ങളെ തിരിച്ചുകൊണ്ടുവരികയാണ് കോണ്‍ഗ്രസ്. മുമ്പുണ്ടായിരുന്ന പാര്‍ലമെന്റററി ബോര്‍ഡ് സംവിധാനം ഒരിക്കല്‍ കൂടി കൊണ്ടുവരാന്‍ സോണിയാ ഗാന്ധി തയ്യാറാവുകയാണ്.തീരുമാനമെടുക്കുന്നത് കൂട്ടായ ചര്‍ച്ചകളിലൂടെയാവാനാണ് ഈ നീക്കം.

ഒപ്പംഎല്ലാപ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് വലിയൊരു പ്രതിസന്ധി ഫോറം ബിജെപിയെ നേരിടുന്നതിനായി ഒരുക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്യും. ആരുമായും ചേരാം എന്ന സന്ദേശമാണ് ഇതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്.കോണ്‍ഗ്രസ് ചിന്തിന്‍ ശിവര്‍ രാജസ്ഥാനില്‍ വെച്ചത് തന്നെ വലിയൊരു ലക്ഷ്യത്തോടെയാണ്. ഇവിടെ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോര് നടക്കുന്നുണ്ട്. ഈ പരിപാടി നടത്തണമെങ്കില്‍ ഇരുവരും ഒന്നാവണമെന്ന് സോണിയക്കും രാഹുലിനും അറിയാം. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സംഘടന ഇപ്പോള്‍ രാജസ്ഥാനില്‍ ശക്തമാണ്. ഇത് എല്ലായിടത്തും സംഭവിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. നേതാക്കള്‍ക്ക് ഈ സന്ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കി കഴിഞ്ഞു.

ഇനിയും തമ്മിലടിയാണ് പ്ലാന്‍ എങ്കില്‍ പാര്‍ട്ടി ബിജെപിക്ക് മുന്നില്‍ ഇല്ലാതാവുമെന്നാണ് മുന്നറിയിപ്പും കൊടുത്തു കഴി‍ഞതായിട്ടാണ് റിപ്പോര്‍ട്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌ക്കാണ് പാര്‍ലമെന്ററി ബോര്‍ഡ് തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ദേശം വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചത്. ജി23 നേതൃത്വം മുന്നോട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യം കൂടിയാണിത്. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും ഇത് സ്വീകാര്യമായിരുന്നു. കോണ്‍ഗ്രസിലെ എല്ലാ തീരുമാനങ്ങളും യാതൊരു ചര്‍ച്ചയും ഇല്ലാതെയാണ് കോണ്‍ഗ്രസ് അധ്യക്ഷ നടപ്പാക്കുന്നതെന്ന വ്യാപക വിമര്‍ശനം ജി23യിലുണ്ട്. കോണ്‍ഗ്രസ് ഭരണഘടനയില്‍ പരാമര്‍ശിക്കുന്നുണ്ട്. നരസിംഹ റാവുവിന്റെ കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഭാഗമായി മാറിയ സംവിധാനമാണ് പാര്‍ലമെന്ററി ബോര്‍ഡ്. പാര്‍ട്ടിയില്‍ പ്രത്യകിച്ചും ചുമതലകള്‍ ഒന്നും ഇല്ലെങ്കിലും രാഹുല്‍ഗാന്ധി നടത്തുന്ന ഇടപേടലുകളും ചര്‍ച്ചയായിട്ടുണ്ട്. ഒരു കുടുംബം ഒരു ടിക്കറ്റ് എന്ന കടുപ്പമേറിയ നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യപ്പെടുന്നുണ്ട്.

ഗാന്ധി കുടുംബത്തിന് ഇത് ബാധകമല്ല. അത് പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദത്തിന് കാരണമാകുമോ എന്ന് സോണിയാ ഗാന്ധി ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്ത് മാത്രമേ നടപ്പാക്കൂ. വിദ്വേഷ രാഷ്ട്രീയത്തെ അതിശക്തമായി പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ച് പറയുന്നു. ബിജെപി നേരിടാനുള്ള ആഹ്വാനം അതിലൂടെ വന്നതാണ്. രാഷ്ട്രയത്തില്‍ ഭൂരിപക്ഷ വികാരം വര്‍ധിച്ച് വരുന്നതാണ് ആശങ്കയെന്ന് കോണ്‍ഗ്രസ് പറയുന്നു. ഈ ഏകാധിപത്യ പ്രവണത, വിലക്കയറ്റം, തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളെ അതിന്റെ നിഴലിലാക്കിയിരിക്കുകയാണ്.

ജനകീയ വിഷയങ്ങള്‍ക്ക് വേണ്ട പ്രാധാന്യം കിട്ടുന്നില്ലെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി വിലയിരുത്തി. സംഘടനയില്‍ സംവരണം വേണമെന്ന് രണ്ട് പാനലുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹിക നീതി പാനല്‍, കോണ്‍ഗ്രസില്‍ പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംഘടനയില്‍ 50 ശതമാനം സംവരണം വേണമെന്നാണ് നിര്‍ദേശം നല്‍കിയത്. നിലവില്‍ ഇത് 20 ശതമാനമാണ്. യൂത്ത് ആന്‍ഡ് എംവര്‍മെന്റ് പാനല്‍ അന്‍പത് വയസ്സിന് താഴെയുള്ളവര്‍ക്കായി 50 സതമാനം സീറ്റുകള്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചത്.

പ്രത്യേകിച്ച് 45 വയസ്സിന് താഴെയുള്ളവരുടെ പ്രാതിനിധ്യം വന്‍ തോതില്‍ വര്‍ധിക്കണമെന്ന് ഈ പാനല്‍ ആവശ്യപ്പെട്ടു. അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് അടക്കം ഇതിനെ പിന്തുണയ്ക്കുന്നവരാണ്. യൂത്ത് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം, ദേശീയ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിവരെയെല്ലാം ചിന്തന്‍ ശിവിറിലേക്ക് സോണിയ ക്ഷണിച്ചിട്ടുണ്ട്. രാഹുലിന്റെ പിന്തുണയുള്ളവരുടെ ആധിപത്യമായിരിക്കും ഉദയ്പൂരില്‍ കാണാന്‍ സാധിക്കുകയെന്ന് ഉരപ്പാണ്. ഒരാളും എതിര്‍പ്പറിയിക്കില്ലെന്ന് സോണിയ ഉറപ്പാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന സന്ദേശം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നല്‍കുകയാണ് ചിന്തന്‍ ശിവിറിന്റെ പ്രധാന അജണ്ട.

Eng­lish Summary:Chintanshivir: Attempt in Con­gress to bring back the Par­lia­men­tary Board

You may also like this video:

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.