19 May 2024, Sunday

Related news

May 11, 2024
May 10, 2024
May 9, 2024
May 8, 2024
May 3, 2024
May 3, 2024
May 2, 2024
April 30, 2024
April 21, 2024
April 15, 2024

ക്രിസ് മോറിസ് വിരമിച്ചു

Janayugom Webdesk
ജോഹന്നാസ്ബര്‍ഗ്
January 12, 2022 9:58 am

2021 ഐപിഎല്ലിലെ വിലകൂടിയ താരവും ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടറുമായിരുന്ന ക്രിസ് മോറിസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കയിലെ ഫ്രാഞ്ചൈസി ടൈറ്റന്‍സിന്റെ കോച്ചിംങ് സ്ഥാനം വഹിക്കാനാണ് സുപ്രധാന തീരുമാനമെന്നും താരം അറിയിച്ചു.
താന്‍ ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് ലീഗ് ഐപിഎല്ലാണെന്നും ക്രിസ് മോറിസ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കായി അത്ര വലിയ അവസരങ്ങളൊന്നും താരത്തെ തേടി എത്തിയിട്ടില്ല.

34കാരനായ താരത്തിന്റെ വിരമിക്കല്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച വിഷയത്തിലൊന്നാണ്. നാല് ടെസ്റ്റില്‍ നിന്ന് 173 റണ്‍സും 12 വിക്കറ്റും 42 ഏകദിനത്തില്‍ നിന്ന് 468 റണ്‍സും 48 വിക്കറ്റും 23 ടി20യില്‍ നിന്ന് 133 റണ്‍സും 34 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാനും ബൗളറുമൊക്കെത്തന്നെയാണെങ്കിലും പലപ്പോഴും ദേശീയ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. സ്ഥിരതയില്ലാത്ത താരമാണ് മോറിസ്. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കാതെ പോയത്.

ENGLISH SUMMARY:Chris Mor­ris retires
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.