7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

April 2, 2024
February 6, 2024
January 10, 2024
December 25, 2023
December 25, 2023
December 24, 2023
December 23, 2023
December 21, 2023
December 20, 2023
December 19, 2023

താടിയില്‍ ക്രിസ്മസ് ട്രീ; തേടിയെത്തിയത് ഗിന്നസ് റെക്കോര്‍ഡ്

Janayugom Webdesk
കാലിഫോര്‍ണിയ
December 22, 2022 3:19 pm

ക്രിസ്മസ് വാരം ആയതോടെ ആളുകള്‍ വീടുകള്‍ അലങ്കരിക്കുന്ന തിരക്കിലാണ്. എന്നാല്‍ സ്വന്തം താടിയില്‍ ക്രിസ്മസ് ട്രീയൊരുക്കിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. താടിയില്‍ ഏറ്റവും കൂടുതല്‍ വസ്തുക്കള്‍ തൂക്കി ലോക റെക്കോര്‍ഡ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കയില്‍ ഇദാഹോയിലെ ജോയല്‍ സ്ട്രാസ. 

വളരെ സമയമെടുത്ത് താടിയില്‍ വര്‍ണവസ്തുക്കള്‍ അലങ്കരിക്കുകയും, താടി ഏകദേശം ഒരു ക്രിസ്മസ് ട്രീയോട് സാമ്യമുള്ളതായി തോന്നിക്കുന്നതിനാലും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഇത് സ്വന്തമാക്കി. 710 വസ്തുക്കള്‍ കൊണ്ടാണ് ജോയല്‍ താടി അലങ്കരിച്ചത്. 2019 ഡിസംബറിലാണ് ആദ്യമായി ഇയാള്‍ എന്റെ താടിയില്‍ ഒരു ആഭരണം ഒട്ടിച്ചത്, അന്ന് മുതല്‍ എല്ലാ ക്രിസ്മസിനും സ്വന്തം റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടിരിക്കുകയാണ് ജോയല്‍ സ്ട്രാസ. 

അശ്രദ്ധമായി ആദ്യം താടി അലങ്കരിച്ചതാണ് താടിയില്‍ തൂക്കിയിരുന്ന വസ്തുക്കളുടെ എണ്ണം കുറയാന്‍ കാണമായതെന്ന് ജോയല്‍ പറയുന്നു. പിന്നീട് ശ്രദ്ധയോടെ ചെയ്താല്‍ തനിക്ക് പല വസ്തുക്കളും താടിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്ന് മനസിലായതെന്നും യുവാവ് പറയുന്നു. ഏകദേശം രണ്ടര മണിക്കൂറാണ് താടിയില്‍ ആഭരണങ്ങള്‍ ഘടിപ്പിക്കാന്‍ വേണ്ടിവന്നത്. അതെല്ലാം നീക്കം ചെയ്യാന്‍ ഒരു മണിക്കൂറും സമയമെടുത്തുവെന്ന് യുവാവ് പറയുന്നു.

Eng­lish Summary:Christmas tree on the beard; won the Guin­ness record
You may also like this video

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.