16 June 2025, Monday
KSFE Galaxy Chits Banner 2

Related news

June 16, 2025
June 15, 2025
June 14, 2025
June 13, 2025
June 13, 2025
June 10, 2025
June 10, 2025
June 9, 2025
June 2, 2025
May 21, 2025

ഒറ്റ രാത്രി നടക്കുന്ന കഥയുമായി വിശാക് നായരുടെ ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലർ ‘എക്സിറ്റ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.….

Janayugom Webdesk
October 29, 2023 3:18 pm

വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രം ‘എക്സിറ്റ്‘ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.മലയാളത്തിൻ്റെ യുവതാരം ടൊവിനോ തോമസാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഒറ്റ രാത്രിയിൽ നടക്കുന്ന കഥ പറയുന്ന ചിത്രം തീർത്തുമൊരു ആക്ഷൻ സർവൈവൽ ത്രില്ലറാണ്.മലയാളത്തിന് പുറമേ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക.

നവാഗതനായ അനീഷ് ജനാർദ്ദനന്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തീർത്തും സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണെന്നതും ഒരു പ്രത്യേകതയാണ്.

വിശാകിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പസംഗ’ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം — റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് — നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ — ജാവേദ് ചെമ്പ്, സംഗീതം — ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ — രംഗനാഥ് രവി, കലാസംവിധാനം — എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ — ശരണ്യ ജീബു, മേക്കപ്പ് — സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ — ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ — അമൽ ബോണി, ഡി.ഐ — ജോയ്നർ തോമസ്, ആക്ഷൻ — റോബിൻച്ചാ, പി.ആർ.ഒ ‑പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, ഡിസൈൻസ് — യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.