March 30, 2023 Thursday

Related news

March 29, 2023
March 27, 2023
March 27, 2023
March 26, 2023
March 25, 2023
March 25, 2023
March 19, 2023
March 19, 2023
March 17, 2023
March 17, 2023

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
December 20, 2022 9:26 am

ജമ്മു കശ്മീരില്‍ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഷോപിയാനില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ച മൂന്ന് പേരും ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരാണ്. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മുഞ്ജ് മാര്‍ഗ് ഏരിയയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് എകെ 47, രണ്ട് പിസ്റ്റളുകള്‍ എന്നിവ കണ്ടെടെുത്തു. 

ഭീകരരില്‍ രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരി പണ്ഡിറ്റ് പുരാണ കൃഷ്ണ ഭട്ടിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഷോപിയാന്‍ ജില്ലയിലെ ലത്തീഫ് ലോണാണ് ഒരാള്‍. മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിയായ ബഹദൂര്‍ ഥാപ്പയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട അനന്ത്‌നാഗിലെ ഉമര്‍ നസീറുമാണെന്ന് കശ്മീര്‍ പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

Eng­lish Summary:Clashes in Jam­mu and Kash­mir; Army killed three Lashkar terrorists
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.