20 April 2024, Saturday

Related news

April 19, 2024
April 18, 2024
April 15, 2024
April 15, 2024
April 3, 2024
March 30, 2024
March 29, 2024
March 14, 2024
March 9, 2024
February 15, 2024

വിഴിഞ്ഞം വിഷയത്തില്‍ ചീഫ് സെക്രട്ടറിയും ലത്തീന്‍ രൂപതാ കര്‍ദ്ദിനാളും ചര്‍ച്ച നടത്തി

മുഖ്യമന്ത്രിയെയും കര്‍ദ്ദിനാള്‍ സന്ദര്‍ശിച്ചു
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
December 3, 2022 10:00 pm

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഭവങ്ങള്‍ തുടരാതിരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി ലത്തീന്‍ രൂപതാ കര്‍ദ്ദിനാളുമായി ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ചര്‍ച്ചനടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെയും കര്‍ദ്ദിനാള്‍ സന്ദര്‍ശിച്ചു. സമരം ഒത്തുതീര്‍പ്പാക്കുകയായിരുന്നു ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയുടെ ലക്ഷ്യം. സമരത്തിന്റെ പേരില്‍ കഴി‍ഞ്ഞ ദിവസങ്ങളിലേതുപോലുള്ള സംഘർഷം ഒഴിവാക്കണമെന്ന പൊതുധാരണയിലെത്തിയിട്ടുണ്ട്.

തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി നിർദ്ദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണമെന്ന നിർദ്ദശം കര്‍ദ്ദിനാള്‍ ഉന്നയിച്ചു. ഇത് പരിഗണനയിലെടുക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കിയെന്നാണ് സൂചന.
തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന സമരസമിതിയുടെയും രൂപതയുടെയും ആവശ്യം പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. എങ്കിലും സമവായത്തിനുള്ള സാധ്യതകള്‍ തെളിയുന്നത് ശുഭലക്ഷണമായി. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരെ എന്നിവരും ചർച്ചക്കെത്തിയിരുന്നു.

Eng­lish Sum­ma­ry: cleemis and cheif min­is­ter pinarayi vijayan dis­cus­sion on vizhin­jam strike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.