5 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 1, 2024
October 31, 2024
July 26, 2024
June 28, 2024
April 25, 2024
January 29, 2024
January 28, 2024
January 21, 2024
January 14, 2024

കാലാവസ്ഥാ വ്യതിയാനം: ഉഷ്ണതരംഗങ്ങൾ ഇന്ത്യയേയും രൂക്ഷമായി ബാധിക്കും

Janayugom Webdesk
ന്യൂഡല്‍ഹി:
November 5, 2021 10:26 pm

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുമെന്ന് പഠന റിപ്പോര്‍ട്ട്. വര്‍ധിച്ചു വരുന്ന കാലാവസ്ഥ വ്യതിയാന നിരക്ക് രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ ‑നഗര കുടിയേറ്റങ്ങള്‍ വര്‍ധിക്കുകയും നിലവിലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ വലിയ നഗരങ്ങള്‍ പോലും അപര്യാപ്തത നേരിടുമെന്നും ഐക്യരാഷ്ട്ര സഭയുടെയും 38 അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകരുടെയും പഠനത്തെയും അടിസ്ഥാനമാക്കി ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളെയും അവരുടെ വരുമാനത്തെയും രൂക്ഷമായി ബാധിക്കും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്കം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ എന്നിവ കാരണം വൻതോതിലുള്ള കുടിയേറ്റം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പ് ഉയരുന്നത് ഉൾപ്പെടെയുള്ള ആഘാതങ്ങൾ കാരണം 2020 ൽ 14 ദശലക്ഷം ആളുകൾ ഇന്ത്യയിലേക്ക് കുടിയേറാൻ നിർബന്ധിതരായി. 2050 ആകുമ്പോഴേക്കും ഇത് 45 ദശലക്ഷത്തിലധികമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ നഗരവല്‍ക്കരണത്തിന്റെ അടിസ്ഥാനം ദുര്‍ബലമാണെന്നും പാരിസ്ഥിതികവും പൊതുജനാരോഗ്യപരവുമായ പ്രതിസന്ധികളുടെ ആഘാതങ്ങള്‍ ഇതുമൂലം രൂക്ഷമാകുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളിലെ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഉയരുന്ന താപനില നേരിടാനുള്ള ഘടനാപരമായ ആസൂത്രണങ്ങളോ രൂപകല്പനയോ ഇല്ല. ഭൂമി, കെട്ടിട ഇടപാ‍ടുകളുടെ ഭീമമായ ചെലവ് താങ്ങാനാവാതെ , കുടിയേറ്റ തൊഴിലാളികള്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൂടുതല്‍ ബാധിക്കുന്ന പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളിലേക്ക് പിന്തള്ളപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങളുടെ അനിയന്ത്രിതമായ വർധനവ് വെളിപ്പെടുത്തുന്ന 44 സൂചകങ്ങളുടെ അടിസ്ഥാനത്തില്‍, 2018–2019 കാലഘട്ടത്തിൽ ഉഷ്ണതരംഗം കാരണമുള്ള മരണനിരക്ക് ഇന്ത്യയില്‍ വര്‍ധിച്ചു. 1990 നെ അപേക്ഷിച്ച് 2019 ല്‍ 15 ശതമാനത്തിലധികം വര്‍ധനവാണ് ഉഷ്ണതരംഗ നിരക്കില്‍ സംഭവിച്ചതെന്നും പഠനത്തില്‍ പറയുന്നു.

ENGLISH SUMMARY:Climate change: Heat waves will hit India hard

YOU MAY ALSO LIKE THIS VIDEO

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.