കാര്‍ബണ്‍ ബഹിര്‍ഗമനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യയിലെ ഏകദേശം 35 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കഭീഷണിയിലാക്കുമെന്ന് പഠനം. കാര്‍ബണ്‍ പുറന്തള്ളൽ ഇനിയും ഉയർന്നാല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ 45–50 ദശലക്ഷം ആളുകളുടെ നിലനില്പ് അപകടത്തിലാകുമെന്നും റിപ്പോർട്ട് പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) ‘കാലാവസ്ഥാ വ്യതിയാനം 2022: ആഘാതങ്ങൾ, പൊരുത്തപ്പെടുത്തൽ, ദുർബലത’ എന്ന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.
ആഗോളതാപനം മൂലം ഏഷ്യൻ രാജ്യങ്ങളിൽ നൂറ്റാണ്ടിന്റെ അവസാനത്തോടെ വരൾച്ചയില്‍ അഞ്ച് മുതല്‍ 20 ശതമാനം വരെ വർധനവ് അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആഗോളതലത്തിൽ കാര്‍ബണ്‍ പുറന്തള്ളൽ അതിവേഗം ഇല്ലാതാക്കിയില്ലെങ്കിൽ, ചൂടും ഈർപ്പവും മനുഷ്യര്‍ക്ക് അസഹ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനിടയുള്ള സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യ.
ഒരു ഡിഗ്രി സെൽഷ്യസ് മുതല്‍ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിച്ചാൽ രാജ്യത്തെ അരി ഉല്പാദനം 10 മുതൽ 30 ശതമാനം വരെ കുറയും. അതേസമയം ചോളം പോലുള്ള ധാന്യങ്ങളുടെ ഉല്പാദനം 25 മുതൽ 70 ശതമാനം വരെ കുറയാം.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സിന്ധു, ഗംഗ, സബർമതി നദീതടങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം വലിയ മാറ്റം വരുത്തും. കടുത്ത ജലക്ഷാമമാണ് നേരിടേണ്ടിവരിക.
english summary; Climate change threatens the survival of 50 million Indians
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.