കാലാവസ്ഥാ പ്രതിസന്ധി മുഖ്യ പ്രമേയമാക്കി കോഴിക്കോട് നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ മൂന്നാംദിന സെഷന്‍ ശനിയാഴ്ച നടക്കും. സൗത്ത് ഏഷ്യൻ പീപ്പിൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസിസിെന്റ നേതൃത്വത്തിലാണ് നാലുദിവസം നീളുന്ന സമ്മേളനം നടക്കുന്നത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ പാസ്റ്ററൽ മിനിസ്റ്റീരിയൽ ഓറിയേന്റഷൻ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ നാളെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടി കായത്, സത്ബീർ സിങ് പഹൽവാൻ എന്നിവർ പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 300-ഓളം പ്രതിനിധികളും പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും രാജ്യത്തെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞരും അക്കാദമിക- നയരൂപീകരണ വിദഗ്ധരും വിവിധ സെഷനുകളിൽ സംബന്ധിക്കുന്നു.
കാലാവസ്ഥാ ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ചിരാഗ് ധാര, ഡോ. കെ വി തോമസ്, സൗമ്യ ദത്ത, മകെൻസി ദാബ്രേ, സി ജയരാമൻ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് റൗണ്ട് ടേബിൾ കോൺഫറൻസ്, പൊളിസി ടോക്ക്, ക്ലൈമറ്റ് കഫേ, വിദ്യാർഥികൾക്കുള്ള ക്ലൈമറ്റ് കഫേ തുടങ്ങിയവയും വരുംദിവസങ്ങളിൽ നടക്കും. സമാപനത്തിന്റെ ഭാഗമായി 18 ന് വൈകീട്ട് 3.30 ന് മുതലക്കുളത്തുനിന്ന് ബീച്ചിലേക്ക് മഹാറാലി നടക്കും. സമ്മേളന പ്രതിനിധികളോടൊപ്പം കേരളത്തിലെ വിവിധ ജനീകയ സമര ‑സംഘടനാ പ്രവർത്തകരും യുവജനങ്ങളും പ്രകടനത്തിൽ അണിനിരക്കും. ഫ്രീഡം സ്കക്വയറിനു സമീപം നടക്കുന്ന പൊതുസമ്മേളനത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാക്കളായ രാകേഷ് ടിക്കായത്ത്, യുദ്ധവീർ സിങ്, സത്ബീർ സിങ് പഹൽ എന്നിവർ പങ്കെടുക്കും.
English Summary: Climate Crisis National Conference; 3rd day session tomorrow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.