22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026

ഡിഎംകെ പ്രവര്‍ത്തകരെ ചൊടിപ്പിക്കരുത്, ‘നാൻ തിരുപ്പിയടിച്ചാൽ ഉങ്കളാൽ താങ്കമുടിയാത്’; ബിജെപിക്ക് മുന്നറിയിപ്പുമായി സ്റ്റാലിന്‍

Janayugom Webdesk
ചെന്നൈ
June 15, 2023 6:16 pm

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന ബിജെപിക്ക് ശക്തമായ താക്കീതുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭയപ്പെടുത്താനാണ് നീക്കമെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടാനുള്ള ശേഷി ബിജെപിക്ക് ഉണ്ടാകില്ലെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. ഇതൊരു ഭീഷണി അല്ലെന്നും ശക്തമായ മുന്നറിയിപ്പാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്‌നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ‘ഉങ്കളില്‍ ഒരുവന്‍’ എന്ന വീഡിയോ സന്ദേശത്തില്‍ സ്റ്റാലിന്റെ വാക്കുകള്‍. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയിലൂടെ ഡിഎംകെയെ ഭയപ്പെടുത്താനാണ് ബിജെപി ഉദ്ദേശിച്ചതെങ്കിൽ നിരാശപ്പെടേണ്ടി വരും.

നിങ്ങൾ ഞങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ ഞങ്ങൾ കുനിയില്ല. തലയുയർത്തി നിന്ന് നിങ്ങളെ നേരിടും. ഞങ്ങളും എല്ലാത്തരം രാഷ്ട്രീയത്തിനും കഴിവുള്ളവരാണ്. നേര്‍ക്കുനേര്‍ നിന്ന് രാഷ്ട്രീയം പറയാന്‍ ഞങ്ങള്‍ തയ്യാറാണ്. ഡിഎംകെ നടത്തിയ സമരങ്ങളുടെ ചരിത്രം പഠിക്കണം. ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിച്ചാല്‍ അറിയാം അത്. സെന്തിൽ ബാലാജിയെ ഇഡി കൈകാര്യം ചെയ്ത രീതി അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്ന് പറഞ്ഞ സ്റ്റാലിൻ, ബിജെപി ഇനിമുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും തങ്ങളുടെ ‘സ്വേച്ഛാധിപത്യ പ്രവർത്തനങ്ങൾ’ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സെന്തിൽ ബാലാജിക്കെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്നതിൽ ഒരു തരി പോലും സംശയമില്ല. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടാൻ കഴിയാത്ത രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ സിബിഐയെയും ആദായനികുതി വകുപ്പിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും അഴിച്ചുവിടുകയാണ് ബിജെപിയുടെ രീതി. പത്തുവര്‍ഷം മുമ്പുള്ള കേസുമായാണ് ഇഡി വന്നത്.

ഇഡി ഉദ്യോഗസ്ഥരോട് സെന്തിൽ ബാലാജി പൂർണമായും സഹകരിച്ചു. എന്നിട്ടും 18 മണിക്കൂർ അദ്ദേഹത്തെ പൂട്ടിയിട്ടു. ആരെയും കാണാൻ അനുവദിച്ചില്ലെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ആരോഗ്യം വഷളാകുകയും നെഞ്ചുവേദന ഉണ്ടാകുകയും ചെയ്തതിനുശേഷം മാത്രമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനുശേഷവും അവർ അലസത കാണിച്ചിരുന്നെങ്കിൽ അത് സെന്തിൽ ബാലാജിയുടെ ജീവന് ഭീഷണിയാകുമായിരുന്നു. ഇങ്ങനെയൊരു അന്വേഷണത്തിന് എന്താണ് തിടുക്കം. രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണ്. ഇഡിയിലൂടെ രാഷ്ട്രീയം കളിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിജെപി ഇതര പാർട്ടികൾ അധികാരത്തിലിരിക്കുന്നിടത്തെല്ലാം പിന്തുടരുന്ന രീതിയാണ് ഇതെന്നും സ്റ്റാലിൻ പറഞ്ഞു.

എഐഎഡിഎംകെ നേതാക്കൾക്കെതിരായ അഴിമതി പരാതികളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ആരാഞ്ഞു. അഴിമതിക്കുള്ള തെളിവുകൾ ഞങ്ങൾ നൽകും. അവരുടെ സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തുമോ?” സ്റ്റാലിന്‍ ചോദിച്ചു. നേരെമറിച്ച്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ അഴിമതിക്കാരായ നേതാക്കളെ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: CM Stal­in warns BJP about pro­vok­ing DMK
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.