കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമായ എം ജി നാരായണനെ മരിച്ച നിലയില്‍ കണ്ടെത്തി. 74 വയസായിരുന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തോടുചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
തൃശൂര്‍ വില്‍വട്ടം സ്വദേശിയായ നാരായണന് ദീര്‍ഘകാലം വനജ മില്ലിലെ തൊഴിലാളിയായിരുന്നു. വില്‍വട്ടം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായും വില്‍വട്ടം സര്‍വീസ് സഹകരണബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറിയായും എഐടിയുസി മണ്ഡലം ഭാരവാഹിയായും പ്രവര്‍ത്തിച്ച് നഗരത്തില്‍ ശ്രദ്ധേയനായിരുന്നു. നിലവില്‍ കിസാന്‍സഭ സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാണ്.
ലക്ഷ്മിയാണ് ഭാര്യ. ബിജു (കണ്ണന്), ബിന്ദു, സിന്ധു എന്നിവര്‍ മക്കളും റിന്ദു, സുകുമാരന്‍, ശ്രീകാന്ത് എന്നിവര്‍ മരുമക്കളുമാണ്.
English Summary : cochin devaswom board member m g narayanan pass the away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.