അഗ്നിപർവതത്തിൽ കയറുന്നതിനിടെ ആറ് പർവതാരോഹകർ മരിച്ചു. റഷ്യയിലെ ക്ലയൂചെവ്‌സ്‌കായ സോപ്‌ക അഗ്നിപര്‍വതത്തില്‍ കയറുന്നതിനിടെയാണ് സംഭവം. ആറ് പേർ ഇവിടെ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പർവതമേഖലയിൽ ശക്തമായ ശീതക്കാറ്റുണ്ടായതിനാൽ രക്ഷാപ്രവർത്തകർക്ക് കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തേക്ക് എത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് രണ്ട് ഗൈഡുകൾ ഉൾപ്പെടെ 12 അംഗ സംഘം 15,597 അടി ഉയരത്തിലുള്ള അഗ്നിപർവതത്തിന്റെ മുകളിലേക്ക് യാത്ര തുടങ്ങിയത്. എന്നാൽ ശനിയാഴ്ച സംഘത്തിലെ ആറ് പേർ 13,780 അടി താഴ്ചയിലേക്ക് വീണ് മരിച്ചെന്നാണ് റിപ്പോർട്ട്. എല്ലാവരും റഷ്യൻ പൗരൻമാരാണ്.
English Summary: Cold Storm: Six climbers die while climbing Mt
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.