മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നൽകിയ ചായ തണുത്തുപോയി എന്ന പേരിൽ സർക്കാർ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്.
ജൂനിയർ സപ്ലൈ ഓഫീസർ രാകേഷ് കനൗഹയോടാണ് വിശദീകരണം തേടിയത്. വിഐപി ഡ്യൂട്ടിയിലെ പ്രോട്ടോക്കോൾ ലംഘിച്ചെന്നാണ് ആരോപണം.
അതേസമയം സംഭവം വാർത്തയായതോടെ പ്രതിപക്ഷം അടക്കം സംഭവത്തിനെതിരെ രംഗത്ത് എത്തി. രൂക്ഷമായ വിമർശനം ഉയർന്നതോടെ നോട്ടീസ് അധികൃതർ പിൻവലിച്ചു.
നഗരസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ശേഷം പ്രഭാത ഭക്ഷണത്തിനായി ഖജുരാഹോ വിമാനത്താവളത്തിലെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് ജീവനക്കാരൻ മുഖ്യമന്ത്രിയ്ക്ക് തണുത്ത ചായ നൽകിയതെന്നാണ് ആരോപണം.
English summary;Cold tea served to Chief Minister; Show cause notice to officer
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.