18 May 2024, Saturday

Related news

May 12, 2024
March 6, 2024
February 28, 2024
February 22, 2024
February 14, 2024
January 17, 2024
December 3, 2023
November 21, 2023
November 20, 2023
October 27, 2023

ലഹരിമരുന്ന് ഉപയോഗിച്ചാല്‍ ജയില്‍ ശിക്ഷ വേണ്ടെന്ന് സാമൂഹ്യനീതി മന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
October 24, 2021 9:24 pm

ലഹരി മരുന്ന് ഉപയോഗിക്കുന്നവരേയും വ്യക്തിഗത ആവശ്യത്തിന് ചെറിയ അളവ് കൈവശം വയ്ക്കുന്നവരേയും ജയിലില്‍ തടവിലിടരുതെന്ന് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമം പരിഷ്‌ക്കരിക്കാനുള്ള നിര്‍ദേശമായാണ് ഇക്കാര്യങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. 

ലഹരിക്കേസില്‍ പിടിയിലാകുന്നവരോട് കൂടുതല്‍ മാനുഷികമായ സമീപനം സ്വീകരിക്കണമെന്നും മയക്കുമരുന്നിന് അടിമകളായവരെ ഇരകളായി കണ്ട് ലഹരിയില്‍ നിന്നും വിടുതല്‍ നേടുന്നതിനും പുനരധിവാസത്തിനും നടപടികള്‍ സ്വീകരിക്കണമെന്നുമാണ് മന്ത്രാലയം മുന്നോട്ടുവച്ച നിര്‍ദേശം.
എന്‍ഡിപിഎസ് നിയമത്തില്‍ വരുത്തേണ്ട പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് നേരത്തെ റവന്യൂ വകുപ്പ് സാമൂഹ്യനീതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, സിബിഐ എന്നിവരില്‍ നിന്ന് നിര്‍ദേശം തേടിയിരുന്നു. ഈ നിയമത്തിന്റെ ഭരണപരമായ അധികാരം റവന്യൂ വകുപ്പിനാണ്.

ഇന്ത്യയില്‍ ലഹരി മരുന്ന് ഉപയോഗവും കൈവശംവെക്കലും ക്രിമിനല്‍ കുറ്റമാണ്. നിലവില്‍ എന്‍ഡിപിഎസ് നിയമം ലഹരി അടിമകളെ മാറ്റിയെടുക്കുന്ന സമീപനം മാത്രമാണ് പുലര്‍ത്തുന്നത്. ചികിത്സയ്ക്കും പുനരധിവാസത്തിനും തയ്യാറായാല്‍ ലഹരി അടിമകള്‍ക്ക് ക്രിമിനല്‍ നടപടികളില്‍ നിന്നും തടവില്‍ നിന്നും ഈ നിയമം സംരക്ഷണം നല്‍കുന്നുണ്ട്.

ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ഒരു വര്‍ഷം തടവോ 20,000 രൂപ പിഴയോ രണ്ടും ഒരുമിച്ചോ ആണ് എന്‍ഡിപിഎസ് നിയമം അനുശാസിക്കുന്ന ശിക്ഷ. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരായാലും ആദ്യം ഉപയോഗിച്ചവരായാലും ശിക്ഷ ഒരുപോലെയാണ്. ഈ സമീപനം മാറ്റണമെന്നാണ് സാമൂഹ്യനീതി മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശത്തിലുള്ളത്.

Eng­lish Sum­ma­ry : com­mu­ni­ty law min­istry on drug usage 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.