എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കരസ്ഥമാക്കിയെന്ന് റിപ്പോര്‍ട്ട്. തരൂരിന്റെ അടുത്ത അനുയായിയായ ആലിം ജാവേരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ ആദ്യ ദിവസം പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുടെ ഓഫീസില്‍ നിന്നും ഫോമുകള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ മത്സരം നടക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്ലോട്ടായിരിക്കും തരൂരിനെ നേരിടുന്നത്. മുന്‍പ് സോണിയ ഗാന്ധിയെ കണ്ട് തരൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നാണ് മുതിര്‍ന്ന നേതാക്കളില്‍ നിന്നും ലഭിച്ച വിവരം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പാലിക്കുമെന്നും കൂടുതല്‍ പേര്‍ മത്സരിക്കുമെന്ന ആശയത്തെ സ്വാഗതം ചെയ്യുന്നതിലൂടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്നൊരാള്‍ ഉണ്ടാകുമെന്ന ധാരണ ഇല്ലാതാകുമെന്നാണ് സോണിയ ഗാന്ധിയുടെ നിലപാടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
English summary; Competition; Shashi Tharoor has received nomination papers for the post of Congress president
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.