27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 19, 2024
May 30, 2024
April 21, 2024
April 21, 2024
April 7, 2024
April 7, 2024
March 18, 2024
March 1, 2024
January 23, 2024
January 7, 2024

പ്രചാരണത്തിനിടയില്‍ തരൂരിനെ കൂക്കിവിളിച്ച് കോൺഗ്രസുകാർ

Janayugom Webdesk
തിരുവനന്തപുരം
April 7, 2024 9:42 pm

പ്രചാരണത്തിനിടയില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് കോണ്‍ഗ്രസുകാരുടെ കൂക്കിവിളിയും പ്രതിഷേധവും. ഇന്നലെ കോവളം മണ്ഡലത്തിലെ ആലുവിളയിൽ തരൂരിന്റെ വാഹനപര്യടനമെത്തിയപ്പോഴാണ് പ്രവർത്തകർ കൂക്കിവിളിച്ച് പ്രതിഷേധിച്ചത്. ഷാൾ ഉൾപ്പെടെയുള്ളവ സ്ഥാനാർത്ഥിക്കുനേരെ വലിച്ചെറിയികയും ചെയ്തു. ശശി തരൂർ എം പിയുടേയും എം വിൻസന്റ് എംഎൽഎയുടേയും പ്രവർത്തനങ്ങളിലും നിലപാടിലും അതൃപ്തരായ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. 

തരൂരും എം വിൻസെന്റും അദേഹത്തിന്റെ സഹോദരനും കെപിസിസി അംഗവുമായ വിൻസന്റ് ഡി പോളും ചേർന്ന് പ്രദേശത്തെ പ്രവർത്തകരേയും നേതാക്കളേയും അവഗണിക്കുന്നു എന്ന പരാതി നിലനിൽക്കുന്നുണ്ടായിരുന്നു. ഇവർ മണ്ഡലം, ബ്ലോക്ക് നേതാക്കളെ ഒരു കാര്യവും അറിയിക്കാറില്ലെന്നാണ് പരാതി. അതിനെതിരേ പ്രതിഷേധമുള്ള ഒരു വിഭാഗം സ്ഥാനാര്‍ത്ഥിക്ക് പ്രത്യേകം സ്വീകരണം ഒരുക്കി. എന്നാൽ അവിടത്തെ സ്വീകരണം ഏറ്റുവാങ്ങേണ്ടതില്ലെന്ന് എം വിൻസന്റ് തരൂരിനോട് നിർദേശിച്ചുവെന്നും തുടർന്നാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും നേതാക്കൾ പറഞ്ഞു. പ്രതിഷേധിച്ചവർക്കെതിരേ വിൻസെന്റിന്റെ അനുയായികൾ രംഗത്തുവന്നതോടെ സംഘർഷവുമുണ്ടായി. പ്രവർത്തകരും നേതാക്കളും ഇടപെട്ട് തരൂരിനെ രക്ഷപ്പെടുത്തി അടുത്ത സ്വീകരണ സ്ഥലത്തേക്ക് എത്തിക്കുകയായിന്നു. 

ബാലരാമപുരം നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളിലെ ഇരുന്നൂറോളം പ്രവർത്തകരെ വിൻസെന്റും സഹോദരനും തരൂരും ചേർന്ന് മാറ്റി നിർത്തിയിരിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി വിപിൻജോസ്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ടി എസ് ലാലു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബ്ലോക്ക്, മണ്ഡലം നേതാക്കൾക്ക് കടുത്ത അവഗണനയാണെന്നും പ്രതിഷേധക്കാർ പറയുന്നു.

Eng­lish Sum­ma­ry: Con­gress mem­bers shout­ed at Tha­roor dur­ing the campaign

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.