ഷാങ്ഹായിലുള്‍പ്പെടെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കോവിഡ് നെഗറ്റീവായ ആളുകളെ നിര്‍ബന്ധിത ക്വാറന്റെെൻില്‍ പാര്‍പ്പിച്ച് ചെെന.
തെക്കുകിഴക്കൻ ബെയ്‍ജിങ്ങിലെ നാൻസിൻയുവാൻ റെസിഡൻഷ്യൽ മേഖലയിലെ 13,000ത്തിലധികം താമസക്കാരെയാണ് വെള്ളിയാഴ്ച ഒറ്റരാത്രികൊണ്ട് ക്വാറന്റൈൻ ഹോട്ടലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
26 പുതിയ കേസുകളാണ് മേഖലയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് ദിവസത്തേക്കാണ് നിര്‍ബന്ധിത ക്വാറന്റെെൻ. സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.
ഏപ്രില്‍ 23 മുതല്‍ നാൻസിൻയുവാനില്‍ ലോക്ഡൗണ്‍ പ്രാബല്യത്തിലുണ്ട്. നിലവില്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്നവരെല്ലാം കോവിഡ് നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധസമാനമായ അവസ്ഥയാണെന്ന് പ്രദേശവാസികളുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ ആരോപിക്കുന്നത്.
കഴിഞ്ഞ മാസം, കോവിഡ് നെഗറ്റീവായ ആയിരത്തിലധികം ഷാങ്ഹായ് നിവാസികളെ നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള താൽക്കാലിക ക്വാറന്റെെന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു.
കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ രോഗവ്യാപനത്തിനാണ് ചെെന സാക്ഷ്യം വഹിക്കുന്നത്. ഏപ്രില്‍ മാസം മുതല്‍ 1300 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.
English summary;Compulsory quarantine in China for more than 13,000 covid negatives
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.