കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ വിയന്നയില്‍ പതിനായിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിര്‍ബന്ധിത വാക്സിനേഷനും വാക്സിന്‍ എടുക്കാത്തവര്‍ക്ക് വീട്ടുതടങ്കലുമാണ് പുതിയ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മുതലാണ് 14 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കുക.
ഏകദേശം 1,400 പൊലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധ സ്ഥലത്ത് വിന്യസിച്ചു. 44,000 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും രാജ്യതലസ്ഥാനത്ത് സമാനമായ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
കരിമരുന്ന് ഉപയോഗിച്ചതിനും മാസ്ക് ധരിക്കാത്തതിനും റാലിയില്‍ പങ്കെടുത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ക്ലജെന്‍ഫര്‍ട്ടിലും ലിന്‍സിലും ജനങ്ങള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.
ഓസ്ട്രിയയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തി. വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ആദ്യ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമാണ് ഓസ്ട്രിയ. 89 ലക്ഷം ജനങ്ങളാണ് ഓസ്ട്രിയയിലുള്ളത് 12 ലക്ഷം പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 13,000 പേര്‍ കോവിഡ് ബാധിതരായി മരിക്കുകയും ചെയ്തു.
english summary; Compulsory vaccination; Protest in Austria
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.