24 November 2024, Sunday
KSFE Galaxy Chits Banner 2

ആശങ്ക; അനിശ്ചിതത്വം; തുരങ്കത്തിനുള്ളില്‍ 41 ജീവന്‍

Janayugom Webdesk
ഡെറാഡൂൺ
November 18, 2023 11:27 pm

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തിന്റെ ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. രക്ഷാദൗത്യം നീളുംതോറും തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയും വര്‍ധിക്കുന്നു.
അമേരിക്കന്‍ ഓഗര്‍ ഡ്രില്ലിങ് യന്ത്രം കേടായതാണ് ഏറ്റവുമൊടുവില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിബന്ധം സൃഷ്ടിച്ചത്. പുതിയ യന്ത്രം ഇന്‍ഡോറില്‍ നിന്നും എത്തിക്കാനാണ് ശ്രമം. ഇന്നലെ ഡ്രില്ലിങ് ജോലികള്‍ പൂര്‍ണമായി സ്തംഭിച്ചു. അതേസമയം ഓഗര്‍ തകരാറിലായെന്ന വിവരം അധികൃതര്‍ നിഷേധിക്കുകയാണ്. 

ഒരാഴ്ചയായി സില്‍ക്യാര ദന്തല്‍ഗാവ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യ സ്ഥിതിയില്‍ കുടുംബാംഗങ്ങള്‍ ആശങ്ക രേഖപ്പെടുത്തുകയാണ്. തൊഴിലാളികള്‍ തീര്‍ത്തും ക്ഷീണിതരാണെന്നും എത്രയും വേഗം പുറത്തെത്തിക്കാനായില്ലെങ്കില്‍ ജീവന് അപകടം സംഭവിച്ചേക്കുമെന്നും അവര്‍ പറയുന്നു. ഇത്തരത്തില്‍ ഒരുപാട് ദിവസം കുടുങ്ങിക്കിടക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു.

24 മീറ്റര്‍ തുരന്നതിനുശേഷമാണ് യന്ത്രത്തിന്റെ കേടുപാടുകള്‍ കാരണം രക്ഷാപ്രവര്‍ത്തനം നിലച്ചത്. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഉരുക്ക് പൈപ്പുകള്‍ സ്ഥാപിച്ച്‌ അതിലൂടെ കുടുങ്ങിപ്പോയ തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു ദിവസങ്ങളായുള്ള ശ്രമം. ഇതിനായി 60 മീറ്ററോളം അവശിഷ്ടങ്ങള്‍ തുരന്ന് മാറ്റേണ്ടതായി വരും. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് 41 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത് തുടരുന്നുണ്ട്. ദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഉത്തരകാശി കളക്ടര്‍ അറിയിച്ചു. തൊഴിലാളികളുടെ മാനസികാരോഗ്യം ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:concern; Uncer­tain­ty; 41 lives inside the tunnel
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.