9 May 2024, Thursday

സില്‍ക്യാര രക്ഷാദൗത്യം പുനരാരംഭിച്ചു

Janayugom Webdesk
ഉത്തരകാശി
November 27, 2023 3:44 pm

ഉത്തരാഖണ്ഡിലെ  സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. നിലവിലെ രക്ഷാകുഴല്‍ മുന്നോട്ട് തള്ളും. സ്റ്റീല്‍, ഇരുമ്പ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നു. രണ്ട് പൈപ്പുകള്‍ കൂടി വെല്‍ഡ് ചെയ്ത് കൂട്ടിച്ചേര്‍ക്കും.

അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിങ് നടത്തിയത്. എന്നാല്‍ ഈ മെഷീന്‍ തകരാറിലായതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇതോടെയാണ് മുകളില്‍ നിന്ന് തുരന്ന് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമം ആരംഭിച്ചത്.ഇന്ത്യന്‍ സൈന്യവും തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായിട്ടുണ്ട്.

Eng­lish Sum­ma­ry: Uttarkashi tun­nel collapse
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.