9 September 2024, Monday
KSFE Galaxy Chits Banner 2

കള്ളാടി-മേപ്പാടി തുരങ്കപാത: ടെന്‍ഡര്‍ ക്ഷണിച്ചു

Janayugom Webdesk
കോഴിക്കോട്
December 2, 2023 9:24 pm
കോഴിക്കോട് ‑വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയ്ക്ക് അതിവേഗ നീക്കങ്ങൾ. ആനക്കാംപൊയിൽ- കള്ളാടി ‑മേപ്പാടി തുരങ്കപാത നിർമാണത്തിന് കൊങ്കൺ റെയിൽവേ കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാത നിർമാണത്തിന്ന് 1643.33 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാതയ്ക്ക് കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചിരുന്നു.
ഇതേ തുടർന്നാണ് കൊങ്കൺ റെയിൽവേ കോർപറേഷന്റെ നേതൃത്വത്തിൽ നിർമാണ പ്രവർത്തന നടപടികൾ വേഗത്തിലാക്കിയത്. 93.12 കോടി ചെലവ് കണക്കാക്കുന്ന ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെ മേജർ ആർച്ച് പാലം-നാലുവരി സമീപന റോഡ് നിർമാണം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
പാലത്തിന്റെയും സമീപന റോഡിന്റെയും ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 19ഉം ഇരട്ട തുരങ്കപാതയുടേത് ഫെബ്രുവരി 23 ഉം ആണ്. അടുത്ത മാർച്ചോടെ നിർമാണ കമ്പനിയെ കണ്ടെത്തി പദ്ധതി ആരംഭിക്കാനാണ് കൊങ്കൺ റെയിൽവേ കോർപറേഷന്റെ തീരുമാനം. മാർച്ചിൽ നിർമ്മാണം തുടങ്ങി നാലുവർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം. പാതയുടെ നിർമ്മാണം മാർച്ചിൽ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്ഥലം എംഎൽഎ ലിന്റോ ജോസഫ് പറഞ്ഞു.
Eng­lish Sum­ma­ry: Kalla­di-Mepa­di tun­nel: Ten­der invited
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.