14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 13, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 9, 2024
September 8, 2024
September 7, 2024
September 6, 2024

ബിജെപിയ്ക്കുപിന്നാലെ കോണ്‍ഗ്രസും: വാഹനപരിശോധനയ്ക്കിടെ കോണ്‍ഗ്രസ് നേതാവിന്റെ കാറില്‍ നിന്ന് 19 ലക്ഷം രൂപ കണ്ടെത്തി പൊലീസ്

Janayugom Webdesk
നല്‍ഗൊണ്ട
October 18, 2022 9:29 pm

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തേയ്ക്ക് അനധികൃതമായി കൊണ്ടുപോകുകയായിരുന്ന ഇരുപത് ലക്ഷത്തോളം രൂപ പൊലീസ് കോണ്‍ഗ്രസ് നേതാവിന്റെ കാറില്‍ നിന്നും കണ്ടെടുത്തു. തെലങ്കാനയിലെ ഗട്ടുപാല്‍ പ്രദേശത്തെ മുനുഗോഡ് മണ്ഡലത്തിലേക്കുള്ള വഴിയില്‍വച്ചാണ് പൊലീസ് നേതാവിന്റെ വാഹനം പിടിച്ചത്. പരിശോധനയ്ക്കിടെ മാരുതി ബ്രെസയില്‍ നിന്ന് കോണ്‍ഗ്രസിന്റെ പതാകയും 19 ലക്ഷം രൂപയും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് സി രാമകൃഷ്ണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള കാറാണ് പിടിച്ചെടുത്തത്.
തിങ്കളാഴ്ച ഇവിടത്തെ തന്നെ ബിജെപി നേതാവിന്റെ വാഹനത്തില്‍ നിന്ന് ഒരു കോടി രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇന്നത്തെ സംഭവംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥലത്തെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസ്. 

Eng­lish Sum­ma­ry: Con­gress after BJP: Police found Rs 19 lakh in the car of Con­gress leader dur­ing vehi­cle inspection

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.