30 April 2024, Tuesday

Related news

April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024

റംസാന്‍ — വിഷു ചന്ത മുടക്കിയതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയും തന്നെ

Janayugom Webdesk
തിരുവനന്തപുരം
April 10, 2024 7:07 pm

റംസാന്‍ — വിഷു പ്രമാണിച്ച് ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അവശ്യ വസ്തുക്കള്‍ നല്‍കുന്നതിനുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ ചന്തകള്‍ മുടക്കിയതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയും തന്നെയെന്ന് വ്യക്തമായി. 

പെരുമാറ്റച്ചട്ടം ലംഘിച്ച് സബ്സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ ചന്തകളിലൂടെ വില്‍ക്കുന്നുവെന്നാരോപിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത് ബിജെപി ബന്ധമുള്ളയാളാണ്. ഈ മാസം അഞ്ചിനാണ് അഭിഭാഷകനായ നെയ്യാറ്റിന്‍കര സ്വദേശി ജി ഗോവിന്ദ് നായര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. ഇയാള്‍ കോ­ണ്‍ഗ്രസിന് വേണ്ടിയും കേസുകള്‍ വാദിക്കുന്നയാളാണെന്നാണ് വിവരം. 

മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഈ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന് വിടുകയായിരുന്നു. ചന്തകള്‍ മുടക്കിയത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അതേ സമയം വിഷു- റംസാന്‍ ചന്തകള്‍ മുടക്കിയതിനെതിരെ ശക്തമായ ജനവികാരമുയരുന്നതിനിടെ കണ്ണില്‍ പൊടിയിടാനായി കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്ത് നല്‍കിയതായി അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്താകെ 300 മേളകളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്താനുദേശിച്ചിരുന്നത്. 

Eng­lish Sum­ma­ry: Con­gress and BJP are behind the shut­down of Ramzan — Vishu market

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.