21 June 2024, Friday

Related news

June 17, 2024
June 17, 2024
June 17, 2024
June 17, 2024
June 16, 2024
June 16, 2024
June 14, 2024
June 14, 2024
June 12, 2024
June 11, 2024

കോണ്‍ഗ്രസില്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നു; രാഹുല്‍ഭാരത് ജോഡോ യാത്രയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 18, 2022 12:10 pm

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ്. സർക്കാർ വിരുദ്ധരെ ഏകോപിപ്പിച്ച് കൊണ്ടുള്ള നീക്കങ്ങൾക്ക് ഉൾപ്പെടെയാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ആദ്യ പടിയായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടികൾ സജീവമാക്കും

എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ജനപ്രതിനിധികള്‍ അടക്കമുള്ള നേതാക്കളും, പ്രവര്‍ത്തകരും പാര്‍ട്ടി വിടുന്ന സാഹചര്യവും നിലനില്‍ക്കുന്നു.ഗുലാംനബി ആസാദു അടക്കമുള്ള മുതിര്‍ന്നനേതാക്കള്‍പോലും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെയ്ക്കുകയാണ്. മാസം 22 ന് ദില്ലിയിലാണ് ആദ്യ പരിപാടി നടക്കുക

പരിപാടിയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും അവരുടെ ചിന്തകൾ പങ്കിടാനും അവസരമൊരുങ്ങും. തന്റെ ഭാരത് ജോഡോ യാത്രയെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും രാഹുൽ ഗാന്ധി ചർച്ച ചെയ്യും. ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം, തൊഴിലില്ലായ്മ, സമൂഹത്തിലെ വിഭജനം, കർഷകരുടെ പ്രശ്നങ്ങൾ, സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ എന്നീ വിഷയങ്ങൾ തന്റെ പ്രസംഗങ്ങളിലൂടെ രാഹുൽ ഉന്നയിക്കും.സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുക. ഭാരത് ജോഡോ യാത്രയ്ക്ക് മുമ്പ് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും രാഹുൽ ഗാന്ധി സന്ദർശിക്കും

2014 ലെ തെരഞ്ഞെടുപ്പിന് മുൻപ് യു പി എ സർക്കാരിനെതിരെ ബി ജെ പി നടത്തിയ നീക്കത്തിന് സമാനമായ ശ്രമം ആണ് ഇത് എന്നാണ് വിലയിരുത്തൽ. അന്ന് കേന്ദ്രത്തിലെ മൻമോഹൻ സിംഗ് സർക്കാരിനെതിരെ ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ എന്ന ബാനറിന് കീഴിൽ പല സംഘടനകളും രംഗത്തെത്തുകയും വലിയ പ്രതിഷേധ പരമ്പരകൾ തന്നെ തീർക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ ബി ജെ പി സർക്കാരിനെതിരെ ആളുകളേയും സംഘടനകളേയും അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെയും മോദിയും നയങ്ങള്‍ തുറന്ന് കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നതെന്ന് എ ഐ സി സി നേതാവ് താരീഖ് അന്‍വര്‍ പറഞ്ഞു

മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാരെ സഹായിക്കുകയും സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയുമാണ്. ഇതെല്ലാം ജനങ്ങളെ മുന്നില്‍ അവതരിപ്പിച്ച് കൊണ്ടായിപിക്കും ഭാരാത് ജോഡോ യാത്ര രാജ്യത്ത് പര്യടനം നടത്തുന്നതെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Con­gress lead­ers leave the par­ty; Rahul Bharat on Jodo Yatra

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.