23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2022 11:04 am

ഗുജറാത്ത് നിമയമസഭാ തെരഞെടുപ്പില്‍ തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ്.അവസാനമണിക്കൂറില്‍ 11ശതമാനം വോട്ടിംങ് രേഖപ്പെടുത്തിയത് അസാധ്യമാണെന്ന് മീഡിയ ആന്‍ഡ് പബ്ലിസിറ്റി ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു.ഈ സംഖ്യകള്‍ അനുസരിച്ച് ഒരു വോട്ട് രേഖപ്പെടുത്തുന്നതിന്റെ ശരാശരി വേഗത 20–30 സെക്കന്‍ഡാണെന്ന് ഖേര കൂട്ടിച്ചേര്‍ത്തു.

വഡോദരയിലെ റാവുപുര അസംബ്ലിമണ്ഡലത്തില്‍,വൈകുന്നേരം അഞ്ച് മണിക്ക്51 ശതമാനമായിരുന്നു വോട്ടിങ്. ആറ് മണിയോടെ ഇത് 57.6ശതമാനമായി ഉയര്‍ന്നു.281ബൂത്തുകളിലായി16,000വോട്ടുകളുടെവര്‍ധനവാണുണ്ടായത്.ഇതിനര്‍ത്ഥം എല്ലാ ബൂത്തിലും ഒരു മണിക്കൂറില്‍ 57 വോട്ടുകള്‍ രേഖപ്പെടുത്തി എന്നല്ലേ. അത് എങ്ങനെ സാധ്യമാകും,പവന്‍ ഖേര പറഞ്ഞു.

വഡോദരയിലെ ചില സീറ്റുകളില്‍ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ 10 മുതല്‍12 ശതമാനം വോട്ടുകളുടെ വര്‍ധനവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു.ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:
Con­gress says there was fraud in Gujarat assem­bly elections

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.