നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കിട്ടിയെന്ന് ക്രൈംബ്രാഞ്ച്. നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിനും ക്വട്ടേഷൻ നൽകിയതിനും കൂടുതൽ തെളിവുകൾ ശേഖരിച്ചുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ദിലീപിന്റെ സുഹൃത്ത് ശരത് കേസിൽ പ്രതിയാകും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചാലും അന്വേഷണം തുടരുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
നടിയെ ആക്രമിച്ച കേസിൽ. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്തുള്ള കുറ്റപത്രം അങ്കമാലി മജിസ്ടേറ്റ് കോടതിയിലാണ് സമർപ്പിക്കുക. തുടരന്വോഷണ റിപോർട്ട് വിചാരണ കോടതിക്കും കൈമാറും.
കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഡിജിറ്റൽ തെളിവുകൾ ഒളിപ്പിച്ചതിനും, നശിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാകും ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപോർട്ട് സമർപ്പിക്കുക.
ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇന്ത്യൻ ശിക്ഷാ നിയമം 201-ാം വകുപ്പു പ്രകാരം പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
എട്ടാം പ്രതി ദിലീപ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി തുടരന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിനാൽ ദിലീപിനെതിരെ തെളിവ് നശിപ്പിക്കൽ കുറ്റം ചുമത്തിയത് സംബന്ധിച്ചും പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
English summary;conspiracy case; Crime branch has received more evidence against Dileep
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.