23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 16, 2024
February 21, 2024
November 28, 2023
February 17, 2023
February 3, 2023
November 10, 2022
November 9, 2022
November 3, 2022

വധഗൂഢാലോചന കേസ്: അനൂപിനും സുരാജിനും നോട്ടീസ്, സായ് ശങ്കറിനെ നാളെ ചോദ്യം ചെയ്യും

Janayugom Webdesk
കൊച്ചി
April 17, 2022 1:15 pm

കൊച്ചയിലെ നടി ആക്രമണ കേസിലെ അന്വേഷണ  ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ സഹാദരന്‍ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശം. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തില്‍ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നാണ് വിവരം. അതേസമയം ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന് ഒപ്പം അന്വേഷണത്തിന് സാവകാശം തേടിയുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നും ക്രൈംബ്രാഞ്ച് നാളെ വിചാരണ കോടതിയെ അറിയിക്കും. തുടരന്വേഷണത്തിന് കോടതി നല്‍കിയ സമയ പരിധി അവസാനിച്ചെങ്കിലും അന്വേഷണ സംഘം നടപടികളുമായി മുന്നോട്ട് പോവുകയാണ്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണപുരോഗതി നാളെ ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിക്കും.

Eng­lish Sum­ma­ry: Con­spir­a­cy case: Notice to Anoop and Suraj, Sai Shankar to be ques­tioned tomorrow

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.