8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 6, 2024
September 2, 2024
June 26, 2024
March 16, 2024
March 15, 2024
March 4, 2024
March 1, 2024
February 16, 2024
February 15, 2024

എല്ലാ കച്ചവട സ്ഥാപനങ്ങളിലും ഉപോഭോക്താവിന് ബില്ല് നൽകുന്നത് നിർബന്ധമാക്കും: മന്ത്രി ജി. ആർ. അനിൽ

Janayugom Webdesk
തിരുവനന്തപുരം
December 25, 2021 6:22 pm

2019‑ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമത്തിൽ അനുശാസിക്കുന്നതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ പൂർണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും സാധനങ്ങൾ വാങ്ങിയാൽ ഏതു ചെറിയ വ്യാപാരസ്ഥാപനത്തിലും ബില്ല് നൽകൽ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റുമെന്നും ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ദേശീയ ഉപഭോക്തൃ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. ഉപഭോക്താക്കളെ ചൂഷണത്തിന് വിധേയമാക്കുന്നവർക്കെതിരെ ഉപഭോക്തൃ നിയമ പ്രകാരം നടപടി എടുക്കും. ജനങ്ങൾ ഉപഭോക്തൃനിയമത്തിൽ അറിവ് നേടണം. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജില്ലാ കൺസ്യൂമർ കോടതികളിൽ ആകെ തീർപ്പാക്കാനുള്ള കേസുകൾ 30, 000 ആണ്. ഒരു ജില്ലയിൽ ശരാശരി 750 കേസുകൾ ഫയൽ ചെയ്യുന്നുണ്ട്. ശരാശരി തീർപ്പാക്കുന്ന കേസുകളുടെ എണ്ണം 450 ആണെന്ന് മന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കണമെന്ന് അദ്ദേഹം അറിയിച്ചു.

ഉപഭോക്തൃകാര്യ വകുപ്പിന് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ കൂടുതൽ ജനോപകാരപ്രദമാക്കാൻ ഉപഭോക്തൃകാര്യവകുപ്പിനെ ഭക്ഷ്യ‑പൊതുവിതരണ വകുപ്പിനോട് ചേർത്തുകൊണ്ട് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്ന് പേരു മാറ്റുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഭക്ഷ്യ പൊതുവിതരണ വകുപ്പു ഡയറക്ടർക്കു തന്നെ ഉപഭോക്തൃകാര്യ വകുപ്പിന്റേയും ചുമതല നൽകുന്നതിനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടർ തസ്തികയുടെ പേര് ഭക്ഷ്യ‑പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണർ എന്ന് പുനർ നാമകരണം ചെയ്യുന്നതിനുമുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. വകുപ്പിന് പുതിയ ഡയറക്ടറേറ്റ് മന്ദിരം പണിയുമ്പോൾ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഡയറക്ടറേറ്റിന് പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ അവിടെ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപഭോക്തൃദിന സന്ദേശം യോഗത്തിൽ വായിച്ചു.

നവീകരിച്ച ഉപഭോക്തൃ ബോധവത്ക്കരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. ഉപഭോക്തൃ കേരളം മാസിക, ബോധവത്ക്കരണ ലഘുലേഖ എന്നിവയുടെ പ്രകാശനവും നടന്നു. ഓൺലൈൻ ക്വിസ് മത്സരം, ചിത്ര രചന, ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും മന്ത്രി നിർവഹിച്ചു. പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം എന്ന വിഷയത്തിൽ സെമിനാർ നടന്നു. സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർമാൻ കെ. വി. മോഹൻകുമാർ, തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് പി. വി. ജയരാജൻ, അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, ഡോ. വി. സജിത് ബാബു എന്നിവർ പങ്കെടുത്തു.

 

Eng­lish Sum­ma­ry: Con­sumer bills will be made manda­to­ry in all com­mer­cial estab­lish­ments: Min­is­ter G. R. Anil

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.