വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില കുതിച്ചു കയറിയതോടെ സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ഇടത്തരം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ഈ മാസം ശബരിമല സീസണും ആരംഭിക്കുകയാണ്. സർക്കാർ നിശ്ചയിക്കുന്ന വിലയേ ഈടാക്കാനാവൂ. നഷ്ടം സഹിച്ച് കട നടത്താൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു തവണയായി 302 രൂപ വർദ്ധിപ്പിച്ചതോടെ 1840 രൂപയായി. 12 മണിക്കൂർ ഉപയോഗിക്കാനേ തികയൂ.
പച്ചക്കറി, ഇറച്ചി, മീൻ വിലയും വർദ്ധിച്ചു. ഒരു തൂശനിലയ്ക്ക് അഞ്ചു രൂപയായി. തൊഴിലാളിയ്ക്ക് 900‑1000 രൂപയാണ് ദിവസക്കൂലി. കൂടുതലും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. വാടകകെട്ടിടത്തിലാണെങ്കിൽ ഉയർന്ന വാടക നൽകണം. ഒറ്റയടിക്ക് ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില വർദ്ധിപ്പിച്ചാൽ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട്. ചെറിയ തോതിലെങ്കിലും ഘട്ടംഘട്ടമായി കൂട്ടിയാൽ മാത്രമേ മേഖലയിലുള്ളവർക്ക് മുന്നോട്ടു പോകാനാകൂ. രണ്ട്, മൂന്ന് സിലിണ്ടർ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകൾക്ക് നിലവിലെ വിലയിൽ ഒരുമാസം 23,000 മുതൽ 67,000 രൂപ വരെ അധിക ചെലവ് വരും. ഹോട്ടലുകളുടെ വയറ്റത്തടിച്ച് അനധികൃത വഴിയോരക്കച്ചവടവും തകൃതിയായി നടക്കുകയാണ്. ലൈസൻസും ഫീസും മറ്റ് വൻ ചാർജുകളും നൽകി ഹോട്ടലുകൾ പ്രവർത്തിക്കുമ്പോഴാണ് ഇവയൊന്നുമില്ലാതെ റോഡരികിൽ പടുതയും വലിച്ചു കെട്ടി അനധികൃത കച്ചവടക്കാർ പണം കൊയ്യുന്നത്.
English Summary: cooking gas price hike; hotels under threat of closure
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.