കോർപ്പറേഷൻ കൗൺസിലിൽ എൽഡിഎഫ് കൗൺസിലർമാരെ കോൺഗ്രസ് അംഗങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും, യോഗവും നടത്തി. കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടന്ന യോഗത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽ കുമാർ, സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ കെ ബി സുമേഷ് കു
മാർ എന്നിവർ സംസാരിച്ചു.
കോൺഗ്രസ് കൗൺസിലർ മേയര്‍ എം കെ വര്‍ഗീസിന്റെ വാഹനം തടഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. കൗൺസിലർമാരുടെ ആക്രമണത്തില്‍ പരിക്ക്. മേയറുടെ കാറിൽ കോൺഗ്രസ് കൗൺസിലർമാർ ചെളിവെള്ളം ഒഴിച്ചു. ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വൈകുന്നേരം നാല് മണിക്ക് കൗൺസിൽ യോഗത്തിന് മേയർസ്ഥലത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ മേയറുടെ കോലവുമായാണ് എത്തിയത്.
കോലത്തിൽ ചെളിവെള്ളം ഒഴിക്കാനായിരുന്നു പദ്ധതി. ഇതറിഞ്ഞ മേയർ കോർപ്പറേഷൻ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. മേയറെ പിന്തുടർന്ന കോൺഗ്രസ് കൗൺസിലർമാർ മേയറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധം തുടങ്ങുകയായിരുന്നു. പോകാന്‍ തുടങ്ങിയപ്പോള്‍ കാറിന് മുന്നിലേക്ക് ചാടി മേയറെ തടഞ്ഞായിരുന്നു അക്രമം.
English summary; Councilors attacked by Congress; LDF protest
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.