19 May 2024, Sunday

Related news

May 18, 2024
May 12, 2024
May 9, 2024
May 8, 2024
May 6, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024

രാജ്യം ആശങ്കയില്‍; കോവിഡ് കേസുകൾ കുതിച്ചുയരുന്നു: പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് മുകളില്‍

Janayugom Webdesk
ന്യൂഡൽഹി
January 10, 2022 10:06 am

രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 7,23,619 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 146 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 483,936 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനമായി ഉയർന്നപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനമായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46,569 പേർ രോഗമുക്തി നേടി.

അതോടൊപ്പം രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണവും ഉയരുകയാണ് . നിലവിൽ 4,033 ആണ് ഒമിക്രോൺ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം (1,126) രേഖപ്പെടുത്തിയത്. രാജസ്ഥാൻ (529), ഡൽഹി (513), കർണാടക (441), കേരളം (333) എന്നിവയാണ് തൊട്ടുപിന്നിൽ.

അതേസമയം, അടുത്ത മാസത്തോടെ കോവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും ഐഎംഎ മുന്നറിയിപ്പുനൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കും. എന്നാൽ രോഗം തീവ്രമാകാൻ സാധ്യത കുറവാണെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ പറഞ്ഞു.

eng­lish sum­ma­ry; Coun­try con­cerned; Covid cas­es are on the rise

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.