22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 5, 2024
November 26, 2024
October 14, 2024
September 27, 2024
September 26, 2024
September 20, 2024
September 18, 2024
September 16, 2024
September 8, 2024

രാജ്യത്തെ ആദ്യ വാനര വസൂരി മരണം തൃശ്ശൂരില്‍

Janayugom Webdesk
തൃശ്ശൂര്‍
August 1, 2022 1:35 pm

തൃശ്ശൂരില്‍ ഇരുപത്തിരണ്ടുകാരനായ ചാവക്കാട് സ്വദേശിയുടെ മരണം വാനര വസൂരിയെ തുടര്‍ന്നെന്ന് സ്ഥിരീകരണം. രാജ്യത്തെ ആദ്യ വാനര വസൂരി മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലമാണ് യുവാവിന് വാനര വസൂരിയെന്ന് സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നു വന്ന യുവാവിന് വിദേശത്തു നിന്ന്തന്നെ വാനര വസൂരി സ്ഥിരീകരിച്ചിരുന്നു.

സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേര്‍ക്കും ലക്ഷണങ്ങളില്ല. കരിപ്പൂരില്‍ നിന്നും യുവാവിനെ കൂട്ടിക്കൊണ്ട് വന്ന നാല് പേര്‍ നിരീക്ഷണത്തിലാണ്. തൃശ്ശൂരില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന ജാഗ്രത തുടരുകയാണ്.

Eng­lish sum­ma­ry; Coun­try’s first mon­key pox death in Thrissur

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.