22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 17, 2024
November 15, 2024
November 10, 2024
November 7, 2024
October 29, 2024
September 30, 2024
September 29, 2024
August 26, 2024
August 26, 2024

ഓങ് സാന്‍ സൂചിക്കെതിരായ അഴിമതിക്കേസിലെ വിധി മാറ്റിവച്ചു

Janayugom Webdesk
യാംഗൂണ്‍
April 25, 2022 9:23 pm

മ്യാന്‍മര്‍ ജനകീയ നേതാവ് ഓങ് സാന്‍ സൂചിക്കെതിരായ അഴിമതിക്കേസില്‍ വിധി പറയുന്നത് സെെനിക കോടതി നീട്ടിവച്ചു. സൂചിക്ക് 15 വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കേസും സൂചിക്കെതിരെ ചുമത്തപ്പെട്ട കേസുകളിലെ ആദ്യ വിചാരണയുമാണിത്. യാഗൂണ്‍ മുന്‍ മുഖ്യമന്ത്രിയില്‍ നിന്ന് 6,00,000 ഡോളറും സ്വര്‍ണവും കെെക്കുലി വാങ്ങിയെന്ന് ആരോപിച്ചാണ് സൂചിക്കെതിരെ അഴിമതിക്കേസ് ചുമത്തിയത്. കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

വിധി മാറ്റിവയ്ക്കാനുണ്ടായ സാഹചര്യത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സെെന്യം വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക രഹസ്യനിയമ ലംഘനം, അഴിമതി, തെരഞ്ഞെടുപ്പ് തട്ടിപ്പ് തുടങ്ങി ആയുഷ്‍കാലം മുഴുവന്‍ ജയിലിലിടാന്‍ കഴിയുന്ന കേസുകളാണ് സൂചിക്കതിരെ പട്ടാള കോടതി ചുമത്തിയിട്ടുള്ളത്. 

Eng­lish Summary:court delays ver­dict in Aung San Suu Kyi cor­rup­tion trial
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.