അഴിമതി കേസില്‍ തമിഴ്‌നാട് മുന്‍ മന്ത്രി എസ് പി വേലുമണിയുടെയും കൂട്ടാളികളുടെയും ബാങ്ക് നിക്ഷേപങ്ങള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്. 110 കോടിയിലധികം രൂപയുടെ ബാങ്ക് സ്ഥിര നിക്ഷേപം കണ്ടുകെട്ടാനാണ് അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതി ഉത്തരവിട്ടത്.
വഴിവിട്ട് സമ്പാദിച്ച പണം കെസിപി ഇന്‍ഫ്രാ ലിമിറ്റഡ്, ആലം ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ സ്ഥിരനിക്ഷേപങ്ങളിലായി ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എഐഎഡിഎംകെ സര്‍ക്കാരില്‍ മുനിസിപ്പല്‍ കാര്യ മന്ത്രിയായിരുന്ന വേലുമണി ചെന്നൈ, കോയമ്പത്തൂര്‍ കോര്‍പറേഷനുകളില്‍ കരാര്‍ പ്രവൃത്തികള്‍ സ്വന്തക്കാര്‍ക്ക് അനുവദിച്ചുകൊണ്ട് അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് ഡിഎവിസി കോടതിയെ അറിയിച്ചു.
ഡിഎംകെ എംപി ആര്‍ എസ് ഭാരതിയും അഴിമതി വിരുദ്ധ സംഘടനയായ അരപ്പോര്‍ ഇയക്കം തുടങ്ങിയവരും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പത്തിനും പതിനൊന്നിനും വേലുമണിയുടെയും സഹായികളുടെയും വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
english summary;Court orders confiscation of Rs 110 crore from former minister
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.