രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,206 പേര്‍ രോഗമുക്തരായി. 325 മരണമാണ് കോവിഡ് മൂലം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,82,876 ആയി. നിലവില്‍ രാജ്യത്ത് 2,85,401 സജീവ കേസുകളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3,43,41,009 ആയി ഉയര്‍ന്നു.
അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,000 കടന്നു. 995 പേര്‍ രോഗമുക്തരായി. 2,630 പേരിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചത്. 797 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 465 ഒമിക്രോണ്‍ കേസുകളുമായി ഡല്‍ഹിയാണ് രണ്ടാമത്. രാജസ്ഥാന്‍(236), കേരളം(234), കര്‍ണാടക (226) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്.
english summary; covid and Omicron cases are on the rise in the country
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.