3 May 2024, Friday

Related news

May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2022 11:41 am

രാജ്യത്ത് കോവിഡ് കേസുകള്‍ ദുര്‍ബലമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ് ഇന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 71, 365 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 1217 മരണങ്ങളാണ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനമായി കുറഞ്ഞപ്പോള്‍ എട്ടരലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

പുതിയ കണക്ക് പ്രകാരം കര്‍ണാടകത്തില്‍ 4,452 കേസുകളും, തമിഴ്‌നാട്ടില്‍ 4,529 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 6,107 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. കേസുകള്‍ കുറയുന്നതിനു അനുസരിച്ച് ഈ മാസം അവസാനത്തോടെ മുംബൈ നഗരം പൂര്‍ണമായും തുറക്കാന്‍ തീരുമാനം ആയിട്ടുണ്ട്. ഹരിയാനയില്‍ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ വീണ്ടും ആരംഭിക്കും.

eng­lish summary;covid cas­es are declin­ing in the country

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.