6 May 2024, Monday

Related news

May 6, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024

രാജ്യത്ത് 18000 കടന്ന് കോവിഡ് കേസുകൾ; 39 മരണം

Janayugom Webdesk
June 30, 2022 10:29 am

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വൻ വർധിന. ഇന്നലെ 18,819 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ സജീവ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. 122 ദിവസത്തിന് ശേഷമാണ് വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,116 ആയി. സജീവകേസുകൾ 1,04,555 ആണ്. 13,827 പേർ രോഗമുക്തി നേടി.

കഴിഞ്ഞ ദിവസത്തേതിൽ നിന്നും രോഗികളുടെ എണ്ണത്തിൽ 4,953 ആണ് വർധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനമാണ്.

രാജ്യത്തെ ഭൂരിഭാഗം രോഗികൾ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇന്നലെ കേരളത്തിൽ 4,500ലധികം പേർക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ 3,500ലധികമാണ് പ്രതിദിനരോഗികളുടെ എണ്ണം.

Eng­lish summary;covid cas­es cross 18,000 in the coun­try; 39 deaths

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.