കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27,409 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 4,23,127 ആയി. ഇന്നലെ 12,29,536 പരിശോധനകളാണ് നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 75.30 കോടി ടെസ്റ്റുകള്‍ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,817 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,17,60,458 ആയി ഉയര്‍ന്നു. ഇന്നലെ 347 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്കും 2.23 ശതമാനമായി കുറഞ്ഞപ്പോള്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.63 ശതമാനമായി കുറഞ്ഞു.
രാജ്യവ്യാപകമായുള്ള വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 173.42 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44.68 ലക്ഷം ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 39,15,704 ഡോസുകളും, മുന്‍കരുതല്‍ പ്രവര്‍ത്തകര്‍ക്ക് 54,69,127 ഡോസുകളും 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് 82,58,894 ഡോസുകളും ഇതുവരെ നല്‍കിയിട്ടുണ്ട്. 15–18 വയസ് പ്രായമുള്ളവരില്‍, 5,24,34,558 പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിനും 1,64,08,841 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.
English summary; covid cases in India today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.