കോവിഡ് നഷ്ടപരിഹാരത്തിന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമെന്നത് ഗുരുതര വിഷയമെന്ന് സുപ്രീംകോടതി. ഡോക്ടര്‍മാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് ഏറെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുമെന്നും സുപ്രീംകോടതി സൂചന നല്‍കി.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സമയപരിധി ആവശ്യമാണെന്നും വ്യക്തമാക്കിയ സുപ്രീംകോടതി വിഷയം അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. അതേസമയം നഷ്ടപരിഹാരത്തിന് ക്ലെയിം ചെയ്യുന്നതിന് സമയപരിധി ആവശ്യമെന്നും ഇല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ടുപോകുമെന്നും എംആര്‍ഷാ, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
English summary; Covid compensation; The Supreme Court has ruled that forged medical certificates are a serious matter
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.